ഒരു ടേബിൾ സ്പൂൺ തേനിൽ പതിയിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്ങ്ങളാണ്

നിങ്ങൾ ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുന്നുവെങ്കിൽ തേൻ ഏറ്റവും മികച്ച ഫലങ്ങള്‍ തരുന്നത് തന്നെയാണ്. എന്നാൽ ജീവിത ശൈലി കൃത്യമായി പിന്തുടരാത്ത ഒരാളാണെങ്കില്‍ തേൻ കഴിക്കുന്നത് ചില പ്രശ്നങ്ങൾ ഉണ്ടാക്കും.

ഒരു ടേബിൾ സ്പൂൺ തേനിൽ (21 ഗ്രാം) 64 കലോറി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് താരതമ്യേന ഉയർന്ന കലോറിയാണ്. വളരെയധികമായി കാണുന്നില്ലെങ്കിലും, ദിവസേനെ ഉപയോഗിക്കുന്നത് ശരീര ഭാരം കൂട്ടുവാനുള്ള വിവിധ കാരണങ്ങളില്‍ ഒന്നയെക്കാം.

തേൻ മൂലം ഉണ്ടാകുന്ന അലർജികൾ വിരളമാണെങ്കിലും, ഒരുപക്ഷെ തേന്‍ ഒരു പ്രധാന ഘടകമായി ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് അലര്‍ജിക്ക് കാരണമായേക്കാം.

ശരീരത്തിനുള്ളിൽ വിഷവസ്തു ഉൽപ്പാദിപ്പിക്കുന്ന ഒരു ബാക്ടീരിയൽ ബീജം കുട്ടികള്‍ വിഴുങ്ങുമ്പോഴാണ് ബോട്ടുലിസം സംഭവിക്കുന്നത്. തേനിൽ സി ബോട്ടുലിനത്തിന്റെ സാന്നിധ്യം ഉള്ളതിനാല്‍ ബോട്ടുലിനസിത്തിന് കാരണമായേക്കാം.

ടേബിൾ ഷുഗറിന് പകരം തേൻ നല്ലൊരു ബദലായി കാണുന്ന ആളുകളുണ്ട്. എന്നാല്‍ തേനില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവർ ജാഗ്രതയോടെ തേൻ കഴിക്കണമെന്ന് പഠനങ്ങൾ പറയുന്നു.

തേൻ വയറിളക്കത്തിന് കാരണമായെക്കാം. എന്തെന്നാല്‍ തേനിൽ ഗ്ലൂക്കോസിനേക്കാള്‍ അധികമായി ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അപൂർണ്ണമായ ഫ്രക്ടോസ് ആഗിരണത്തിലേക്ക് നയിച്ചേക്കാം ഇത് ചിലപ്പോള്‍ വയറിളക്കത്തിന് കാരണമാകും.

തേന്‍ സംസ്കരനത്തിനിടെ മനുഷ്യരില്‍ നിന്നോ, ഉപയോഗിച്ച പാത്രങ്ങളിലൂടെയോ, കാറ്റ്, പൊടി എന്നിവയുടെ നിന്നൊ ഇത് സംഭവിക്കാം. വളരെ അപൂർവമാണെങ്കിലും, ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.

തേനിന് രക്ത ശീതീകരണത്തെ തടയാൻ കഴിയും എന്നതിനാല്‍ രക്തസ്രാവത്തിന് കാരണമാകുമോ എന്ന് വ്യക്തമല്ലെങ്കിലും, ഒരു സാധ്യത നിലനില്‍ക്കുന്നു. നിങ്ങൾക്ക് രക്തസ്രാവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, തേൻ കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക.