നിങ്ങളുടെ നഖത്തിന്റെ നിറമേത്അർബുദം മുതൽ ക്യാൻസർ വരെ മനസിലാക്കാം നഖത്തിന്റെ നിറം നോക്കി
സൂക്ഷിക്കാംനഖത്തിന്റെ എല്ലാ മാറ്റങ്ങളെയും വളരെ ഗൗരവതരമായ അസുഖങ്ങളുടെ ലക്ഷണമായി കരുതേണ്ട. നിസ്സാരകാരണങ്ങൾ കൊണ്ടും മാറ്റമുണ്ടാവാം. പക്ഷേ പതിവില്ലാത്ത അത്തരം മാറ്റങ്ങൾ ശ്രദ്ധിക്കുക. ഒരു ചർമ രോഗവിദഗ്ധന്റെ ഉപദേശം സ്വീകരിക്കാവുന്നതുമാണ്.
വിളറിയതും വെളുത്തതുമായ നഖങ്ങൾവാർധക്യത്തെ വിളിച്ചോതുന്നതാണ് വിളറിയതും വെളുത്തതുമായ നഖങ്ങൾ. വിളര്‍ച്ച, ഹൃദയാഘാതസാധ്യത, കരള്‍ രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയ്ക്കു പുറമേ ഗൗരവമര്‍ഹിക്കുന്ന പല രോഗങ്ങളുടെയും ലക്ഷണം കൂടിയാണ്.
നഖത്തിലെ മഞ്ഞ നിറംചിലരുടെ നഖങ്ങൾ മഞ്ഞനിറത്തിലാവും. ഇതിനു പ്രധാന കാരണം പൂപ്പൽ ബാധയാണ്. ഇതുമൂലം നഖത്തിന് കട്ടി കൂടി വിള്ളൽ വീഴുന്നു. തൈറോയ്ഡ്, ശ്വാസകോശരോഗം, പ്രമേഹം, സോറിയാസിസ് എന്നീ രോഗങ്ങളുടെ ലക്ഷണമായും നഖങ്ങളിലെ മഞ്ഞനിറത്തെ കണക്കാക്കുന്നു.
നീലനീറം നഖത്തിൽ പടരുകനഖങ്ങളിൽ നീലനിറം വ്യാപിക്കുന്നത് ഓക്സിജന്റെ കുറവുമൂലമാണ്. ഇത് നമ്മുടെ ശരീരത്തിലെ ന്യൂമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങളെ സൂചിപ്പിക്കുന്നു. പ്രമേഹമുള്ളവരിലും പലപ്പോഴും നഖത്തില്‍ നീലനിറം കാണുന്നു.
നഖത്തിന്റെ ചുവട്ടിലെ ചുവപ്പുനിറംനഖം തൊലിയുമായി കൂടിച്ചേരുന്ന ഭാഗത്ത് ചുവപ്പ് രാശി കാണുന്നത് കോശപാളികളിലെ അസുഖത്തിന്റെ സൂചനയാവാം. തൊലിയെ ബാധിക്കുന്ന ക്ഷയരോഗത്തിന്റെ ലക്ഷണമായും ഇത്തരം നിറവ്യത്യാസത്തെ കണക്കാകാം.
നഖത്തിനടിയിലെ കറുത്ത വരവളരെ ഗുരുതരമായ അസുഖത്തെ സൂചിപ്പിക്കുന്നതാണ് നഖത്തിനടിയിലെ കറുത്ത വര. ത്വക്കിലെ കാന്‍സറായ മെലനോമയുടെ ലക്ഷണമായാണ് ഈ പാടുകളെ കണക്കാക്കുന്നത്. നഖങ്ങളില്‍ തെളിഞ്ഞുകാണാം എന്നതുകൊണ്ട് പെട്ടെന്നു രോഗം കണ്ടുപിടിക്കാനാകും.
നഖം വിണ്ടുകീറല്‍കുറച്ചു പ്രായമായവരിൽ ചിലപ്പോഴൊക്കെ നഖങ്ങൾ വരണ്ട് വിണ്ടുകീറുന്നതായി കാണാറുണ്ട്. ഇത് തൈറോയ്ഡ് രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. വിണ്ടുകീറലിനോടൊപ്പം മഞ്ഞനിറം കുടിയുണ്ടായാല്‍ പൂപ്പല്‍ ബാധയും കണ്ടേക്കാം