കൊല്ലത്തെ കോടതികളിലും കളക്ട്രേറ്റിലും വരുന്നവർക്കായി വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകുന്ന വിധം മിൽമയുടെ സംഭാരവും കുടിവെള്ളവും നൽകുന്ന പദ്ധതിയായ സ്നേഹത്തണൽ കൊല്ലം ബാർ അസോസിയേഷൻ അങ്കണത്തിൽ ഉദ്‌ഘാടനം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ആദ്യ സംഭാരം കൊല്ലം സബ് കളക്ടർ ശ്രീ മുകുന്ദ് ഠാക്കൂറിന് നൽകി കൊല്ലം ജില്ലാ സെഷൻസ് ജഡ്ജ് ശ്രീമതി എം.ബി.സ്നേഹലത ഉദ്ഘാടനം ചെയ്തു.
നീതിക്കുള്ള അവകാശം പോലെ തന്നെയാണ് പൗരന് കുടിവെള്ളത്തിനുള്ള അവകാശം എന്ന് ജില്ലാ ജഡ്ജ് എം.ബി.സ്നേഹലത പറഞ്ഞു. കടുത്ത വേനൽ ചൂടിൽ വളയുന്നവർക്കു ദാഹശമനത്തിനുള്ള പദ്ധതി നടപ്പാക്കിയ കൊല്ലം ബാർ അസോസിയേഷനെ ജില്ലാ ജഡ്ജ് അഭിനന്ദിച്ചു. അഭിഭാഷകർ പൊതു പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരമുണ്ടാക്കുന്ന പ്രവണത അഭിനന്ദനാർഹമാണെന്നു കൊല്ലം സബ് കളക്ടർ മുകുന്ദ് ടാക്കൂർ പറഞ്ഞു. ഇത്തരം ഒരു സംരംഭം ഇന്ത്യയിൽ തന്നെ ഒന്നാമതാണെന്നും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബോറിസ് പോൾ നന്ദി രേഖപ്പെടുത്തി.
തുടർന്നുള്ള എല്ലാ ദിവസവും സംഭാരം – കുടിവെള്ളം വിതരണം സൗജന്യമായി നടത്തുന്നതാണ്. കളക്ടറേറ്റിനുള്ളിൽ കൊല്ലം ബാർ അസോസിയേഷന് മുന്നിലായി ഒരുക്കിയ പന്തലിലാണ് സംഭാരം കുടിവെള്ളം വിതരണം നടത്തുന്നത്. കൊല്ലം ബാറിലെ അഭിഭാഷകരാണ് ഓരോ ദിവസത്തെയും ചെലവ് സ്പോൺസർ ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ