ആലപ്പുഴ: കഞ്ഞിക്കുഴി സിപിഎമ്മിൽ നിന്നും അഞ്ച് പേർ രാജിവെച്ചു. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയാക്കപ്പെട്ടയാളെ തിരികെയെടുത്തതിൽ പ്രതിഷേധിച്ചാണ് രാജി. കണ്ണർകാട് ബി ബ്രാഞ്ചിൽ പെട്ടവരാണ് രാജിവച്ചത്.
മഹിള അസോസിയേഷൻ, ഡിവൈഎഫ്ഐ മേഖലാ തലത്തിൽ പ്രവർത്തിക്കുന്ന വനിതകള്‍ ഉള്‍പ്പെടെയാണ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതിയും മുൻ കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സാബുവിനെ മൂന്നു മാസം മുമ്പാണ് സിപിഎമ്മിൽ തിരികെയെടുത്തത്.
Read More :
- ‘സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറി സമ്പൂര്‍ണമായി പൂട്ടി, മുഖ്യൻ ഒളിവില്‍ പോയോ എന്ന് സംശയം’ : സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിൽ രമേശ് ചെന്നിത്തല
- ട്രാൻസ്ജെൻഡർ വിഭാഗത്തിന് എൻ.സി.സി അംഗത്വം നൽകുന്നത് പരിഗണിക്കണം : കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി
- പരീക്ഷാ സമയത്ത് കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് തെരുവുകൾ യുദ്ധക്കളമാക്കി മാറ്റാൻ : മന്ത്രി വി ശിവൻകുട്ടി
- കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകുന്ന വിധി റദ്ദാക്കി സുപ്രീം കോടതി
- 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ വീതം നൽകാൻ ഡൽഹി സർക്കാർ
ഇതിനെതിരെ ജില്ലാ – സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ട് നടപടിയുണ്ടാകാത്തതിനാലാണ് രാജി. സ്മാരകം തകർത്ത കേസിൽ പ്രതികളെ തെളിവില്ലാത്തതിനാൽ കോടതി വെറുതെ വിട്ടിരുന്നു. 2013 ഒക്ടോബര്‍ 30 നാണ് കൃഷ്ണപിള്ള സ്മാരകം തീയിട്ട് നശിപ്പിച്ചത്. വിചാരണക്ക് ശേഷം 2020 ജൂലൈ 30ന് തെളിവില്ലെന്ന് കണ്ട് കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ