വിറ്റാമിൻ ഡി ലഭിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കിയാൽ മതിവൈറ്റമിൻ ഡി കിട്ടുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ ഡയറ്റിലുള്‍പ്പെടുത്താനും നോക്കണം.പാലക് പനീര്‍പനീര്‍ വൈറ്റമിൻ ഡിയുടെ നല്ലൊരു ഉറവിടമാണ്. അതിനാല്‍ പനീറിന്‍റെ ഏത് വിഭവവും ഇതിനായി ആശ്രയിക്കാവുന്നതാണ്. എന്നാല്‍ വൈറ്റമിൻ സി, ബി6, മഗ്നീഷ്യം, അയേണ്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ തന്നെ പാലകിനൊപ്പം പനീര്‍ കഴിക്കുന്നത് ഇരട്ടി ഗുണം ചെയ്യും.മഷ്റൂംമഷ്റൂം അഥവാ കൂണും വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണമാണ്. അതിനാല്‍ കൂണ്‍ വിഭവങ്ങളും കഴിക്കാവുന്നതാണ്ഫോര്‍ട്ടിഫൈഡ് മില്‍ക്ക്പാല്‍ പ്രോസസ് ചെയ്യുന്ന ഘട്ടത്തില്‍ ഇതിലുള്ള വൈറ്റമിൻ എയും വൈറ്റമിൻ ഡിയും നഷ്ടപ്പെട്ടുപോകുന്നു. അതിനാല്‍ ഫോര്‍ട്ടിഫൈഡ് മില്‍ക്ക് നേരിട്ട് കുടിക്കുന്നതോ അല്ലെങ്കില്‍ ഫോര്‍ട്ടിഫൈഡ് മില്‍ക്കുപയോഗിച്ചുണ്ടാക്കിയ ഖീര്‍ പോലുള്ള സ്വീറ്റ്സോ കഴിക്കാവുന്നതാണ്.ഓട്ട്സ്ഫോര്‍ട്ടിഫൈഡ് ഓട്ട്സും ഇത്തരത്തില്‍ വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണമാണ്. ഇതും കഴിക്കാവുന്നതാണ്. ബ്രേക്ക്ഫാസ്റ്റായി ഇത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.വൈറ്റമിൻ ഡി കുറയുന്നത് നമ്മുടെ ആരോഗ്യത്തെ വളരെ മോശമായ രീതിയിലാണ് ബാധിക്കുക.വിറ്റാമിന് ഡി ലഭിക്കാൻ ദിവസവും നിശ്ചിതസമയം സൂര്യപ്രകാശമേല്‍ക്കണം.