കൊച്ചി: ഐഐഎം സമ്പല്‍പൂരില്‍ ആരംഭിച്ച ഫിസിക്കല്‍ & വെര്‍ച്വല്‍ ഇന്‍കുബേറ്റര്‍ ഐ-ഹബ് കേന്ദ്ര വിദ്യാഭ്യാസ, ശേഷി വികസന, സംരംഭകത്വ മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ ഉദ്ഘാടനം ചെയ്തു. ടെക്സ്റ്റൈല്‍സ്, കലയും സംസ്ക്കാരവും, കൃഷി, ആരോഗ്യ സേവനം, സാമ്പത്തിക-ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍, ട്രൈബല്‍ മേഖലയിലെ സംരംഭകത്വം, സുസ്ഥിരത തുടങ്ങി വിവിധ മേഖലകളിലെ പുതുമയുള്ള സംരംഭങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും പിന്തുണക്കുന്നതിനും ഐ-ഹബ് ഫൗണ്ടേഷന്‍ മുഖ്യപങ്കു വഹിക്കും.
സെക്ഷന്‍ എട്ടു പ്രകാരമുള്ള രജിസ്ട്രേഡ് കമ്പനിയായാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. ഏകദിന 100 ക്യൂബ് സ്റ്റാര്‍ട്ട്-അപ്പ് കോണ്‍ക്ലേവിനോടൊപ്പമാണ് ഇതിനും തുടക്കം കുറിച്ചത്. ഐഐഎം മുംബൈയും ഐഐഎം സമ്പല്‍പൂരും ചേര്‍ന്ന് ഒഡിഷയിലെ ആങ്കുലില്‍ ആരംഭിക്കുന്ന മാനേജുമെന്‍റ് വിദ്യാഭ്യാസ കേന്ദ്രത്തിനായുള്ള ധാരണാ പത്രവും ഇതിനോടനുബന്ധിച്ച് ഒപ്പു വെച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ