കൊച്ചി: ജോയ് ഇ-ബൈക്ക് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെയും ജോയ് ഇ-റിക്ക് ത്രീവീലറുകളുടെയും നിര്‍മാതാക്കളായ ഇന്ത്യയിലെ മുന്‍നിര വൈദ്യുത വാഹന നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് & മൊബിലിറ്റി ലിമിറ്റഡ് (ഡബ്ല്യുഐഎംഎല്‍) ജാര്‍ഖണ്ഡിലെ ദിയോഘറില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കായുള്ള പുതിയ അസംബ്ലി ലൈന്‍ തുറന്നു.
ഗോഡ്ഡ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗം ഡോ. നിഷികാന്ത് ദുബെ, ഡബ്ല്യുഐഎംഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ, ഡബ്ല്യുഐഎംഎല്‍ പ്രൊഡക്ഷന്‍ വൈസ് പ്രസിഡന്‍റ് അലോക് ജംദാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ആദ്യഘട്ടത്തില്‍ വര്‍ഷം ഇരുപതിനായിരം യൂണിറ്റുകളുടെ നിര്‍മാണ ശേഷിയോടെയാണ് പ്ലാന്‍റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ജാര്‍ഖണ്ഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, വടക്കുകിഴക്കന്‍ മേഖലകള്‍ എന്നിവയുള്‍പ്പെടെയുള്ള വിപണികളിലുടനീളം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ഈ പ്ലാന്‍റിന് സാധിക്കും. നേപ്പാളിലേക്കുള്ള കയറ്റുമതി ആവശ്യം നിറവേറ്റാനും ഈ പ്ലാന്‍റ് ഉപകരിക്കും. തൊഴിലവസരങ്ങള്‍ക്ക് പുറമേ, വിവിധ വകുപ്പുകളിലായി ആളുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനുള്ള പുതിയ സൗകര്യവും ഈ അംസംബ്ലി ലൈനിലുണ്ടാവും.
വടക്കന്‍, കിഴക്കന്‍ മേഖലകള്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വളരെ പ്രധാനപ്പെട്ട വിപണിയാണെന്നും വരുന്ന രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പനയില്‍ ഗണ്യമായ വര്‍ധനവാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് & മൊബിലിറ്റി ലിമിറ്റഡിന്‍റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു. ഇന്ത്യയില്‍ ഇലക്ട്രിക് മൊബിലിറ്റി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനായി ജാര്‍ഖണ്ഡിലെ ദിയോഘറില്‍ ഒരു അസംബ്ലി ലൈനോടെ പുതിയ ഫെസിലിറ്റി ഉദ്ഘാടനം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.