‘ബോധപൂർവ്വം അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോധപൂർവമായ ലൈംഗികാതിക്രമം നടത്തിയെന്നതുൾപ്പെടെയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന്. ഐ.പി.സി 354, പൊലീസ് ആക്ടിലെ 119 എ വകുപ്പുകൾ ചുമത്തി ഫെബ്രുവരി 26നാണു കുറ്റപത്രം സമർപ്പിച്ചത്.

2023 ഒക്ടോബർ 27ന് കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ നവംബർ 15ന് സുരേഷ് ഗോപിയെ നവംബർ 15ന് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്ത ശേഷം പിന്നീട് വിടുകയായിരുന്നു.

Read More : 

   

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ