
വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയൻ്റുകൾ എന്നിവയാൽ സമ്പന്നമായ ഓറഞ്ച് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. വിറ്റാമിൻ സി സാധാരണയായി ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ നിലനിർത്താൻ സഹായിക്കുന്നു.

ഉയർന്ന അളവിൽ വിറ്റാമിൻ സി, കെ എന്നിവയും ബീറ്റാ കരോട്ടിൻ, ഫോളേറ്റ്, ഫൈബർ എന്നിവയും അടങ്ങിയിരിക്കുന്നതിനാൽ ഇലക്കറികൾ ശക്തമായ പ്രതിരോധശേഷി വർധിപ്പിക്കുന്നു.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പോഷകസമൃദ്ധമായ ഭക്ഷണമാണ് തൈര്. ദഹന ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും വീക്കം കുറയ്ക്കാനും തെെര് സഹായിക്കും. ദൈനംദിന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

പിസ്ത, വാൾനട്ട്, ബദാം തുടങ്ങിയ നട്‌സുകൾ വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. നട്സിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. കൊഴുപ്പുള്ള മത്സ്യങ്ങളിൽ (സാൽമൺ, ട്യൂണ പോലുള്ളവ) ധാരാളം ആരോഗ്യകരമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കും.

രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്ന പച്ചക്കറിയാണ് കാരറ്റ്.

ഇഞ്ചിയിലെ ജിഞ്ചറോളും മറ്റ് ആൻറി ഓക്സിഡൻറുകളും രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും