പരപ്പനങ്ങാടി: തീരദേശവുമായി ബന്ധപ്പെട്ട നിയമ ഭേദഗതികൾ കോർപ്പറേറ്റുകൾക്ക് അനുകൂലമായ നിലപാടാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടർന്നു വരുന്നതെന്നും ഇതിന് മത്സ്യതൊഴിലാളി സംഘടനകളുടെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാവണമെന്നും ആൾ കേരള മത്സ്യ തൊഴിലാളി യൂണിയൻ (എഫ്ഐടിയു) സംസ്ഥാന സെക്രട്ടറി അഫ്സൽ നവാസ്.
ആൾ കേരള മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം പരപ്പനങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ സമീപകാലത്ത് നടപ്പിലാക്കിയ ഓഫ്ഷോർ ഏരിയാസ് മിനറൽ അമെന് മെൻ്റ് ആക്ട് , മത്സ്യബന്ധന നിയന്ത്രണനിയമംതുടങ്ങിയവയിൽ വരുത്തിയ ഭേദഗതികൾ പരമ്പരാഗത മത്സ്യമേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. നമ്മുടെ രാജ്യത്തിന് വിദേശ വരുമാനം നേടി തരുന്ന മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിന് അധികൃതർ മുഖം തിരിച്ചു കളയുകയാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ എഫ് ഐ ടി യു ജില്ല പ്രസിഡൻ്റ് കൃഷ്ണൻ കുനിയിൽ അധ്യക്ഷത വഹിച്ചു.എഫ് ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ് ലിം മമ്പാട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഇബ്രാഹീം കുട്ടി മംഗലം, എഫ് ഐ ടി യു ജില്ല സെക്രട്ടറിമാരായ ഫസൽ തിരൂർക്കാട്, ഷുക്കൂർ എം ഇ,
വഴിയോര കച്ചവട ക്ഷേമ സമിതി കൺവീനർ അലവി വേങ്ങര, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ഷാനു ചെട്ടിപ്പടി, നാസർ താനൂർ, സിദീഖ് പൊന്നാനി അഭിവാദ്യങ്ങൾ നേർന്ന് സംസാരിച്ചു. ആൾ കേരള മത്സ്യതൊഴിലാളി യൂണിയൻ ജില്ല പ്രസിഡൻ്റ് സലീം പറവണ്ണ സ്വാഗതവും സെക്രട്ടറി ശുഐബ് താനൂർ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ