സിദ്ധാർത്ഥനെതിരെയുള്ള പരാതി കെട്ടിച്ചമച്ചത്; പരാതി നൽകിയത് മരണശേഷമെന്ന ഐസിസി റിപ്പോർട്ട് പുറത്ത്

 

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജിലെ ആന്തരിക പരാതി കമ്മിറ്റിക്ക് (ഇൻ്റേണൽ കംപ്ലയ്മെൻ്റ് കൗൺസിൽ – ഐസിസി) നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്.  ഫെബ്രുവരി 18 ന്   പരാതി ലഭിച്ചുവെന്നും 19 ന് പരാതി ഫയലിൽ സ്വീകരിച്ചെന്നും പറയുന്ന ഐസിസി റിപ്പോർട്ടിലെ  വിശദാംശങ്ങളാണ് പുറത്തായത്.

ഫെബ്രുവരി 14 മുതൽ ഫെബ്രുവരി 18 ന് വരെ സിദ്ധാർത്ഥൻ ക്രൂരമായ മർദ്ധനത്തിന് ഇരയായെന്നാണ് ദൃക്സാക്ഷിയായ വിദ്യാർത്ഥി പറയുന്നത്. തുടർന്ന് ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കോളേജിലെ പെൺകുട്ടിയോട്‌ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ഒരു സംഘം വിദ്യാർത്ഥികൾ ഹോസ്റ്റലിലും കോളേജിന് പിന്നിലെ കുന്നിൻമുകളിലുമായി മൂന്ന് ദിവസം തുടർച്ചയായി ക്രൂരമായി പീഡനത്തിന് ഇരയാക്കിയത്. വീട്ടിലേക്ക് പോകാൻ എറണാകുളത്തിയ ശേഷം വിളിച്ചു വരുത്തിയതിന് ശേഷമായിരുന്നു മർദ്ദനം. ഇതിൽ മനംനൊന്താണ് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തതെന്ന് സഹപാഠികൾ പറയുന്നു. മൂന്ന് ദിവസം ഭക്ഷണം പോലും നൽകാതെയായിരുന്നു മർദ്ദനം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പറയുന്നു.

ഐസിസിക്ക് പരാതി ലഭിച്ചതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിശദാംശങ്ങളിൽ പെൺകുട്ടി പരാതി നൽകിയിരിക്കുന്നത് ഫെബ്രുവരി 18നാണ്. ഫെബ്രുവരി പതിനെട്ടിന് ലഭിച്ച പരാതി സ്വീകരിച്ചിരിക്കുന്നത് ഫെബ്രുവരി 19നാണ്. അതായത് കോളേജിന് പരാതി ലഭിച്ചിരിക്കുന്നത് സിദ്ധാർത്ഥൻ മരണപ്പെട്ടതിന് ശേഷമാണ്. കുറ്റാരോപിതന് നോട്ടീസ് നൽകാൻ കഴിഞ്ഞില്ലെന്നാണ് ആഭ്യന്തര പരാതി സെല്ലിന്റെ റിപ്പോർട്ടിൽ പറയുന്നത്. സിദ്ധാർത്ഥനെതിരായ പരാതി പരിശോധിക്കാൻ രണ്ട് ദിവസം ആന്തരിക പരാതി പരിഹാരസമിതി യോഗവും ചേർന്നിരുന്നു.


സിദ്ധാർത്ഥൻ്റെ മരണശേഷം നൽകിയിരിക്കുന്ന പരാതിയിൽ ആരോപിക്കുന്നത് ഫെബ്രുവരി 14നാണ്  സിദ്ധാർത്ഥൻ മോശമായി പെരുമാറിയത് എന്നാണ്. എന്നാൽ ഇത് കെട്ടിച്ചമച്ചതാണ് എന്നാണ് ലഭിക്കുന്ന വിവരം. നാല് ദിവസം തന്നെ അതിക്രൂരമായി മർദ്ദിച്ച വിവരം പുറത്ത് വരാതിരിക്കാൻ വേണ്ടിയാണ് ഇത്തരം ഒരുപരാതി കെട്ടിചമച്ചതെന്നാണ് സംശയം ഉയരുന്നത്. സിദ്ധാർത്ഥനെതിരെ ഒരു പെൺകുട്ടിയും പരാതിയുടെ വിശദാംശങ്ങളുടെ പകർപ്പാണ് പുറത്തായിരിക്കുന്നത്. സിദ്ധാർത്ഥനെതിരെ ഒരു പെൺകുട്ടിയും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും കൽപ്പറ്റ ഡിവൈഎസ്‌പി ടി.എൻ. സജീവ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

 

 

 

   

Read More : 

Latest News