കൊച്ചി: ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 98.6 ശതമാനം എന്ന മികച്ച ക്ലെയിം സെറ്റില്‍മെന്റ് നിരക്കു കൈവരിച്ചു. ആദ്യ ത്രൈമാസത്തില്‍ 98.10 ശതമാനം എന്ന നിരക്കായിരുന്നു കൈവരിച്ചിരുന്നത്. രണ്ടാം ത്രൈമാസത്തില്‍ ഇത് 98.14 ശതമാനവും മൂന്നാം ത്രൈമാസത്തില്‍ 98.52 ശതമാനവും ആയി. അന്വേഷണങ്ങള്‍ ആവശ്യമില്ലാത്ത ക്ലെയിമുകളില്‍ സെറ്റില്‍മെന്റിനായി എടുക്കുന്ന ശരാശരി സമയം 1.3 ദിവസമാണെന്നും 2023 ഡിസംബറില്‍ അവസാനിച്ച ഒന്‍പതു മാസങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.