തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിന് അംഗീകാരം ലഭിച്ചത് സർക്കാരിന്റെ നേട്ടത്തിനപ്പുറം ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് നിയമമന്ത്രി പി. രാജീവ്.
സംസ്ഥാന നിയമസഭ വിശദമായി ചർച്ച ചെയ്ത് പാസാക്കിയ ഒരു ബിൽ അന്ന് തന്നെ ഗവർണർ ഒപ്പു വയ്ക്കേണ്ടതായിരുന്നുവെന്നും എന്നാൽ അതുൾപ്പെടയുള്ള ബില്ലുകൾക്കുമേൽ അടയിരിക്കുകയാണുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.
രാഷ്ട്രപതിക്ക് അയക്കേണ്ടതായ യാതെന്നും ആ ബില്ലിലില്ല. മന്ത്രിസഭ, ബിൽ അംഗീകരിക്കുന്ന ഘട്ടത്തിലാണ് വിവരം ഗവർണറെ അറിയിക്കേണ്ടത്. അപ്പോഴാണ് ഗവർണർക്ക് കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ നടത്തേണ്ടത്.
ആ ഘട്ടത്തിൽ അത് അദ്ദേഹം അറിയുന്നില്ല. പിന്നീട് നിയമസഭയിൽ വച്ച് അത് പാസാക്കി കഴിഞ്ഞാൽ അത് അംഗീകരിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ഗവർണർക്ക് ഭരണഘടന വായിക്കാൻ സമയം കിട്ടുന്നുണ്ടാവില്ലെന്നും അതാവാം ബില്ലുകളിൽ ഒപ്പിടാത്തതെന്നും അദ്ദേഹം പരിഹസിച്ചു.
Read More……
- ബിജെപി കേരളത്തില്‍ രണ്ട് അക്കം കടക്കുക രണ്ട് പൂജ്യമാണെങ്കില്‍ മാത്രം: ശശി തരൂർ
- മോദി കേരളത്തിൽ സ്ഥിരതാമസം ആക്കിയാലും ബിജെപി ജയിക്കില്ല: തൃശൂരിൽ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ല: എം.വി ഗോവിന്ദൻ
- എറണാകുളത്ത് ലീഗ് പിളർപ്പിലേക്ക്; ഞായറാഴ്ച വിമത കൺവൻഷൻ
- രാജ്യത്തെ ദേശീയ പാർട്ടികളുടെ വരുമാനം 3,077 കോടി രൂപ : മുന്നിൽ ബിജെപി, കോൺഗ്രസിനു വരവിനേക്കാൾ ചെലവ്
- ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ ജഡ്ജി എ.കെ. വിശ്വേശ്വയെ ഓംബുഡ്സ്മാനായി നിയമിച്ചു
ജുഡീഷ്യൽ സംവിധാനം അന്വേഷിച്ച് കണ്ടെത്തുന്ന അഴിമതി, ഭൂരിപക്ഷമുള്ള സർക്കാരിന് പുനഃപരിശോധിക്കാമെന്നുവരുന്നത് നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനസങ്കല്പത്തെ ചോദ്യംചെയ്യുന്നതാണെന്ന വാദത്തെ അനുകൂലിച്ചായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകായുക്ത നിയമഭേദഗതി ബില്ലിൽ ഒപ്പിടാതിരുന്നത്.
എന്നാൽ, കേന്ദ്ര ലോക്പാൽ ബില്ലിൽ സമാനവ്യവസ്ഥകൾ നിലനിൽക്കുന്നുണ്ടെന്ന കാരണത്താലാണ് ബിൽ അംഗീകരിക്കാമെന്ന ശുപാർശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് നൽകിയത്.
രാഷ്ട്രപതി ഒപ്പിട്ട ബിൽ ഗവർണർക്ക് രാജ്ഭവനിൽ ലഭ്യമാക്കിയിട്ടുണ്ട്. രാജ്ഭവൻ ഇത് വിജ്ഞാപനംചെയ്യുന്നതോടെ ബിൽ നിയമമാകും.