ന്യൂഡൽഹി : 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ആറു ദേശീയ പാർട്ടികളുടെ വരുമാനം ഏകദേശം 3,077 കോടി രൂപയെന്നു റിപ്പോർട്ട്. രാജ്യം ഭരിക്കുന്ന ബിജെപിയാണ് 2,361 കോടി രൂപയോടെ ഏറ്റവും ഉയർന്ന വരുമാനം നേടിയ രാഷ്ട്രീയ പാർട്ടി. 2022-23 സാമ്പത്തിക വർഷത്തിൽ ആറു ദേശീയ പാർട്ടികൾ നേടിയ മൊത്തം വരുമാനത്തിന്റെ 76.73 ശതമാനമാണിത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) കണക്കു പുറത്തുവിട്ടത്. 452.375 കോടിയാണ് രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ വരുമാനം. ആറു ദേശീയ പാർട്ടികളുടെ മൊത്തം വരുമാനത്തിന്റെ 14.70 ശതമാനമാണിത്. ബിജെപിക്കും കോൺഗ്രസിനും പുറമെ ബഹുജൻ സമാജ് പാർട്ടി, ആം ആദ്മി പാർട്ടി, നാഷനൽ പീപ്പിൾസ് പാർട്ടി, സിപിഎം എന്നീ രാഷ്ട്രീയ കക്ഷികളാണ് തങ്ങളുടെ വരുമാനം പുറത്തുവിട്ടത്.
Read more :
- തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് ന്യൂസിലൻഡിലേക്ക് യാത്രാനിരോധനം
- വിവാദ പരാമര്‍ശം: ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ മാറ്റി
- സന്ദേശ്ഖാലി കേസിൽ ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ
- ലോക്സഭാ തെരഞ്ഞെടുപ്പ്; കണ്ണൂരിൽ മത്സരിക്കാനില്ലന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ; പകരം ജയന്തനോ?
- ഗസ്സയിൽ പട്ടിണി പിടിമുറുക്കി; ആഴ്ചകൾക്കുശേഷം വടക്കൻ ഗസ്സയിലേക്ക് ആദ്യ സഹായമെത്തി