ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷമുള്ള ജീവിതം; സെഷന്‍ സംഘടിപ്പിച്ച് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

അങ്കമാലി: ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷമുള്ള ജീവിതത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞവര്‍ക്കായി ഹൃദയസ്പര്‍ശം എന്നപേരില്‍ പ്രത്യേക സെഷന്‍ സംഘടിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. രാവിലെ 11 മുതല്‍ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ഡോ. എന്‍. ബാലകൃഷ്ണന്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ്), ഡോ. ഹര്‍ഷ ജീവന്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് എച്ച്.ഒ.ഡി), ഡോ. ത്രുദീപ് സാഗര്‍ (കണ്‍സള്‍ട്ടന്റ്), സ്വീറ്റി (സീനിയര്‍ ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍) എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സെമിനാറില്‍ പങ്കെടുത്തവരുടെ സംശയനിവാരണ സെഷനും നടന്നു.

   

അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍ സി.ഇ.ഒ ബി. സുദര്‍ശന്‍, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ആര്‍. രമേശ് കുമാര്‍, മെഡിക്കല്‍ സുപ്രണ്ട് ഡോ. സജു സാമുവല്‍, സി.ഒ.ഒ ഡോ. ഷുഹൈബ് ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെഷനില്‍ പങ്കെടുത്തവര്‍ക്ക് രണ്ടുമാസത്തിനുള്ളില്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റും ഇ.സി.ജിയും സൗജന്യമായി നടത്താനുള്ള വൗച്ചറുകളും നല്‍കി.

 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ