രാത്രിയിൽ ഉറങ്ങാൻ സാധിക്കുന്നില്ലേ? ഭക്ഷണത്തിൽ ഇവയും ഉൾപ്പെടുത്തുഉറക്കവും ഭക്ഷണവും തമ്മിൽ വല്ല ബന്ധവും ഉണ്ടോ? ഉണ്ട് എന്നാണുത്തരം. ഉറക്കം മെച്ചപ്പെടുത്താൻ കുടൽ സൗഹൃദ ഭക്ഷണങ്ങൾക്കു കഴിയും. ഉദരവും തലച്ചോറും തമ്മിൽ ബന്ധമുള്ളതിനാലാണിത്. ഉദരാരോഗ്യം മെച്ചപ്പെടുത്തുന്ന, നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.
വാഴപ്പഴംമഗ്നീഷ്യം, പൊട്ടാസ്യം, ട്രിപ്റ്റോ ഫാൻ എന്നിവ ധാരാളം അടങ്ങിയ വാഴപ്പഴം പേശികളെ വിശ്രാന്തിയിലാക്കാനും മെലാടോണിന്റെ ഉൽപാദനത്തിനും സഹായിക്കുന്നതോടൊപ്പം ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും.
കിവികിവിയിൽ ധാരാളം ആന്റി ഓക്സിഡന്റുകളുണ്ട്. സെറോടോണിൻ, വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവയും ധാരാളമുണ്ട്. ഉറക്കരീതികൾ നിയന്ത്രിക്കാനും മെച്ചപ്പെട്ട ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
യോഗർട്ട്ദഹനത്തിനു സഹായിക്കുന്നു. ഉദരത്തിലെ ആരോഗ്യകരമായ സൂക്ഷ്മാണുക്കൾക്കു നല്ലത്. ഉറക്കം തടസ്സപ്പെടുത്തുന്ന അസ്വസ്ഥതകളെ തടയാൻ യോഗർട്ട് സഹായിക്കും. പ്ലെയ്ൻ യോഗർട്ട് ആണ് നല്ലത്.
ഓട്സ്മുഴുധാന്യ ഓട്സിൽ മെലാടോണിൻ, ഫൈബർ, വൈറ്റമിനുകൾ തുടങ്ങിയവയുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. വിശപ്പ് അകറ്റുന്നു. രാത്രി മുഴുവൻ ഊർജനില നിലനിർത്താന്‍ സഹായിക്കുന്നു.
മഞ്ഞൾമഞ്ഞളടങ്ങിയ കുർകുമിൻ എന്ന സംയുക്തം ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഇത് ഉദരത്തിലെ സൂക്ഷ്മാണുക്കളെ ആരോഗ്യമുള്ളതാക്കുന്നതോടൊപ്പം മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും.
ക്യാമൊമൈൽ ടീഈ ഹെർബൽ ചായയ്ക്ക് സെഡേറ്റീവ് ഗുണങ്ങളുണ്ട്. ദഹനവ്യവസ്ഥയ്ക്ക് ഇത് ആശ്വാസം നൽകുന്നു. ഇത് ഉറക്കം ലഭിക്കാൻ സഹായിക്കും.
ബദാംമഗ്നീഷ്യത്തിന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഉറവിടമാണ് ബദാം. മസിലുകളെ റിലാക്സ് ചെയ്യിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും.
ഇഞ്ചിആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി, വയറിലെ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. സുഖമായ ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.