ഭര്‍തൃമതിയായ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധത്തിന്റെ അവസാനം ആത്മഹത്യയില്‍ കലാശിച്ചപ്പോള്‍ അനാഥമായത് ഇരട്ടക്കുട്ടികള്‍. കൊല്ലം തടിക്കാടാണ് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചത്. തടിക്കാട് പൂവണത്തും മൂട്ടില് വീട്ടില്‍ ഉദയകുമാറിന്റെ ഭാര്യ സിബി മോള് (37), തടിക്കാട് പാങ്ങലില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് സിബിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ തീപ്പൊള്ളലേറ്റു മരിച്ചത്. സിബിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം ബിജു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറയുന്നത്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ബിജുവുമായി സിബി ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. ഇടക്കാലത്ത് സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും പിണങ്ങി. പൊലീസില്‍ പരാതിയും ഉണ്ടായിരുന്നു. ബിജുവുമായുള്ള സൗഹൃദത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നതിനാല്‍ ഉദയകുമാറിന്റെ ബന്ധുക്കള്‍ പലരും ഈ കുടുംബവുമായി അകല്‍ച്ചയിലാണ്. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഈ സമയം വേലക്കാരി മാത്രമാണ് വീടിനുള്ളില്‍ ഉണ്ടായിരുന്നത്. മക്കള്‍ 13 വയസ്സുകാരായ ഇരട്ടക്കുട്ടികള്‍ വീടിനു പുറത്തു നില്‍ക്കുകയായിരുന്നു. ബിജുവും സിബിമോളുമായി വഴക്ക് ഉണ്ടാകുന്നത് കേട്ട് വേലക്കാരി എത്തിയപ്പോഴേക്കും ബിജു, സിബിയെ ബലം പ്രയോഗിച്ചു മുറിയില്‍ അടച്ച് പെട്രോള്‍ ഒഴിച്ചു കത്തിക്കുക ആയിരുന്നുവെന്നു പൊലീസ് പറയുന്നു. മുറിയുടെ ജനാലച്ചില്ല് പൊട്ടിച്ചു സിബിയെ രക്ഷിക്കാന്‍ ശ്രമിച്ച മകന്റെ കൈക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിബിയുടെ ഭര്‍ത്താവ് ഉദയകുമാര്‍ വിദേശത്താണ്. രണ്ടുമാസം മുന്‍പാണു വന്നു പോയത്. ആത്മഹത്യക്കു പിന്നില്‍ സാമ്പത്തിക ഇടപാടും ഉണ്ടാിരുന്നുവെന്നാണ് പുറത്തു വരുന്ന വിരവങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് സിബികയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നുവന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ബിജുവുമായുള്ള ബന്ധത്തിന് കോട്ടം തട്ടിയത്. ഇന്നലെ പെട്രോളുമായി ബിജു എത്തിയപ്പോള്‍ തന്നെ സിബിക സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു. ഇരുവരും കുറച്ചു നേരം സംസാരിച്ചിരുന്നിട്ടാണ് പെട്ടെന്ന് വഴക്കിലേക്ക് മാറിയത്.
ഇതോടെ ബിജു സിബികയെ വലിച്ചിഴച്ച് വീടിനകത്തേക്കു കൊണ്ടുപോവുകയായിരുന്നു. അപ്പോള്‍ കുട്ടികള്‍ വീടിനു പുറത്തു തന്നെ നില്‍ക്കുകയായിരുന്നു. വാതിലെല്ലാം കുറ്റിയിട്ട ശേഷം സിബികയെ ബെഡ്റൂമില്‍ വലിച്ചിട്ടയുടന് കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. സിബിക കത്തിയമരുന്നത് നോക്കി നില്‍ക്കെയാണ് പുറത്തു നിന്ന കുട്ടികള്‍ ജനാലച്ചില്ലുകള്‍ തകര്‍ത്തത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ നോക്കിയത്. ഇതോടെ ബിജുവും പെട്രോള്‍ ദേഹത്തൊഴിച്ച് സ്വയം കത്തിക്കുകയായിരുന്നു. വേലക്കാരിയും കുട്ടികളും നിലവിളിച്ച് നാട്ടുകാര്‍ എത്തിയെങ്കിലും അപ്പോള്‍ത്തന്നെ ഇരുവരുരും കത്തിക്കരിഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക