മാനന്തവാടി : ബേലൂർ മഖ്നയെ ഉൾവനത്തിലേക്കു തുരത്തുമെന്നു കർണാടക. ബേലൂർ മഖ്ന കേരളത്തിലേക്കു വരുന്നത് തടയുമെന്നും കർണാടക വ്യക്തമാക്കി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടകത്തിന്റെ ഉറപ്പ്.
ബേലൂർ മഖ്ന നിലവിൽ കർണാടക വനത്തിനുള്ളിലാണ്. കേരള അതിർത്തിയിൽനിന്ന് ഏകദേശം 4.8 കിലോമീറ്റർ ദൂരെയായി കർണാടക ഉൾവനത്തിലാണ് ആന നിലകൊള്ളുന്നത്. ആനയെ നിരീക്ഷിക്കുന്നതായി കർണാടക വനംവകുപ്പ് അറിയിച്ചിട്ടിണ്ട്. രാത്രികാല പട്രോളിങ് തുടരുന്നുണ്ട്.
Read more :
- കന്യാകുമാരിയിൽ 3 വട്ടം കോൺഗ്രസ് എം.എൽ.എയായിരുന്ന വിജയധരണി ബി.ജെ.പിയിൽ ചേർന്നു
- ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുവെന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം
- ശരദ് പവാറിൻ്റെ പാർട്ടിക്ക് ഇനിമുതൽ ‘കൊമ്പുവിളി’ ചിഹ്നം
- ആർഎസ്എസിനെ എതിർത്ത് മതനിരപേക്ഷതയുടെ പക്ഷത്താണ് എന്ന് പറയാൻ പോലും കോൺഗ്രസിന് സാധിക്കുന്നില്ല : പരിഹസിച്ച് പിണറായി
- ഐപിഎല്ലിന് ഒരു മാസം മാത്രം ശേഷിക്കെ രാജസ്ഥാന് റോയൽസിൻ്റെ ഹോം ഗ്രൗണ്ട് അടച്ചുപൂട്ടി സ്പോർട്സ് കൗൺസിൽ
മറ്റ് സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരും വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരും വെള്ളിയാഴ്ച സംയുക്തമായി യോഗം ചേർന്നിരുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.