ന്യൂഡൽഹി : തമിഴ്നാട്ടിൽ മൂന്നുവട്ടം കോൺഗ്രസ് എംഎൽഎയായിരുന്ന എസ്. വിജയധരണി ശനിയാഴ്ച ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം രാജ്യത്തിന് വളരെ ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് അവർ ബിജെപിയിൽ അംഗത്വമെടുത്തത്. തമിഴ്നാട്ടിൽ കളംപിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ പലവട്ടം പരാജയപ്പെട്ട സാഹചര്യത്തിലാണു വിജയധരണിയുടെ കൂടുമാറ്റമെന്നതു ശ്രദ്ധേയമാണ്. ഇതു ബിജെപിക്കു പ്രതീക്ഷയേറ്റുന്നതുമാണ്.
இன்றைய தினம் டெல்லியில், தமிழக காங்கிரஸை சேர்ந்த விளவங்கோடு சட்டமன்ற உறுப்பினர், சகோதரி திருமதி.@VijayadharaniM அவர்கள், பாரதப் பிரதமர் திரு.@narendramodi ஜி அவர்களின் கரங்களுக்கு, தமிழகத்தில் வலுசேர்க்கும் விதமாக, @BJP4India தலைமை அலுவலகத்தில் நமது கட்சியில் இணைந்தார். அவருக்கு… pic.twitter.com/mEfNPVtfwz
— Dr.L.Murugan (@Murugan_MoS) February 24, 2024
കന്യാകുമാരി ലോക്സഭാ മണ്ഡലത്തിനു കീഴിൽവരുന്ന വിളവൻകോട് നിയമസഭാ മണ്ഡലത്തിലെ എംഎൽഎയാണ് വിജയധരണി. ബിജെപിയിൽ ചേരുന്നതിനു മുന്നോടിയായി കോൺഗ്രസിൽനിന്നു രാജിവയ്ക്കുന്നതായുള്ള കത്ത് അവർ എക്സ് പ്ലാറ്റ്ഫോം വഴി പുറത്തുവിട്ടിരുന്നു.
காங்கிரஸ் கட்சியின் அடிப்படை உறுப்பினர் மற்றும் அது தொடர்பான பதவிகளில் இருந்து ராஜினாமா செய்கிறேன்.
I am resigning from the position of primary membership and related posts held by me in the Congress party. pic.twitter.com/8PDtXkJ9HM— Vijayadharani (@VijayadharaniM) February 24, 2024
ഡൽഹിയിൽ കേന്ദ്രമന്ത്രി എൽ. മുരുഗന്റെയും ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാടിന്റെ ചുമതലയുള്ള പാർട്ടിയുടെ ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്റെയും സാന്നിധ്യത്തിലാണ് അവർ ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. കേന്ദ്രത്തിന്റെ പല പദ്ധതികളും തമിഴ്നാട്ടിലെ കോൺഗ്രസ്–ഡിഎംകെ സർക്കാർ നടപ്പാക്കുന്നില്ലെന്നാണ് വിജയധരണിയുടെ നിലപാട്.
Read more :
- ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുവെന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം
- ശരദ് പവാറിൻ്റെ പാർട്ടിക്ക് ഇനിമുതൽ ‘കൊമ്പുവിളി’ ചിഹ്നം
- ആർഎസ്എസിനെ എതിർത്ത് മതനിരപേക്ഷതയുടെ പക്ഷത്താണ് എന്ന് പറയാൻ പോലും കോൺഗ്രസിന് സാധിക്കുന്നില്ല : പരിഹസിച്ച് പിണറായി
- ഐപിഎല്ലിന് ഒരു മാസം മാത്രം ശേഷിക്കെ രാജസ്ഥാന് റോയൽസിൻ്റെ ഹോം ഗ്രൗണ്ട് അടച്ചുപൂട്ടി സ്പോർട്സ് കൗൺസിൽ
- മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് നേരെ വധഭീഷണി : വിദ്യാർഥി അറസ്റ്റിൽ
-
അതേസമയം, മോദിയെ ശക്തിപ്പെടുത്താൻ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്ന് അനേകം പേർ ഇനിയും പാർട്ടിയിൽ ചേരുമെന്നു കേന്ദ്രമന്ത്രി മുരുഗൻ അറിയിച്ചു. 2019ലെ തിരഞ്ഞെടുപ്പിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിലെ ഒരു സീറ്റിൽപ്പോലും ജയിക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക