ദൈവത്തിന്റെ സ്വന്തം നാടാണെന്ന് ഇനിയും പറയാന്‍ കഴിയുന്നതെങ്ങനെ. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ സ്ത്രീ പീഡനത്തിന്റെ ഇരകളുടെ നിലവിളികളാണ് ഉയരുന്നത്. പീഡനത്തിന്റെ പാപഭാരവും പേറി ജീവിക്കാന്‍ കഴിയാതെ മരണം വരിച്ചവരും, ജീവച്ഛവം പോലെ ഇന്നും ജീവിക്കുന്നവരുമുണ്ട്. മരിട്ടു പോയവരുടെ ആത്മാക്കള്‍ ഗതികിട്ടാതലയുകയാണ് എവിടെയും. ആ ഗതികിട്ടാതചലയുന്ന ആത്മാക്കളില്‍ ഒന്നുകൂടി വന്നിരിക്കുന്നു. മാതാ-പിതാ-ഗുരു-ദൈവം എന്ന ആപ്ത വാക്യത്തിലെ ഗുരുവിനാല്‍ പീഡിപ്പിക്കപ്പെട്ട് ജീവിതം അവസാനിപ്പിക്കുകയോ-കൊന്നുകളയുകയോ ചെയ്ത ഒരു പതിനേഴുകാരി.
പെണ്‍കുട്ടികള്‍ക്ക് സമാധാനമായി ഒരിടത്തേക്കും പോകാനാകാത്ത സ്ഥിതിയിലേക്ക് കേരളത്തിന്റെ സാമൂഹ്യ പരിസരം മാറിക്കഴിഞ്ഞു. ഇതിന് കാരണം മലയാളികളുടെ സാമൂഹ്യ ഇപെടലില്‍ വന്ന വലിയ മാറ്റമാണ്. അച്ഛനെയും അമ്മയെയും പെങ്ങളെയും തിരിച്ചറിയാനാകാത്ത വിധം കാലം ാറിപ്പോയിരിക്കുന്നു. ആരെയും കുടിച്ചവെള്ളത്തില്‍പ്പോലും വിശ്വസിക്കാനാകാത്ത സ്ഥിതി. അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുന്നു. അച്ഛന് മകളെ പീഡിപ്പിക്കുന്നു. സഹോദരന് സഹോദരിയെ പീഡിപ്പിക്കുന്നു. ഇങ്ങനെ വെളിവുകെട്ടു പോയ തലമുറയുടെ സഞ്ചാര പഥത്തിലേക്കാണ് സമൂഹവും എത്തിപ്പെട്ടിരിക്കുന്നത്.
വാഴക്കാട് ചാലിയാറില്‍ പതിനേഴുകാരിയുടെ മരണവും നമുക്കു മുന്നില്‍ തുറന്നു വെയ്ക്കുന്നത് കാമക്കണ്ണോടെ നോക്കിയൊരു അധ്യാപകന്റെ ചിത്രമാണ്. കരാട്ടെ മാസ്റ്ററെ വിശ്വസിച്ചു പോയ എടവണ്ണപ്പാറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് വിടരും മുമ്പേ കൊഴിഞ്ഞത്. ഒരധ്യാപകന് വിദ്യ പകര്‍ന്നു നല്‍കുന്നതിനൊപ്പം ലൈംഗികതയും പഠിപ്പിക്കുന്നു. അധ്യാപകന്റെ കടമയെന്താണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ സംഭവം.ഊര്‍ക്കടവ് സ്വദേശി സിദ്ദിഖ് അലിയെന്ന കരാട്ടേ അധ്യാപകനാണ് വില്ലന്‍. പോക്സോ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബവും ഈ ആരോപണം. ഉന്നയിച്ചിരുന്നു. പീഡനത്തെ കുറിച്ച് ഇയാളോട് ചോദിച്ചപ്പോള്‍ ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റുപറഞ്ഞതായും പെണ്‍കുട്ടിയുടെ സഹോദരിമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍ മരിച്ച കുട്ടി പീഡനത്തെ കുറിച്ചുള്ള വിവരങ്ങള്‍ വളിപ്പെടുത്തി സഹോദരിക്കയച്ച ഫോണ്‍ സന്ദേശം പുറത്തു വന്നിരിക്കുകയാണ്. ഇത് മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുമുണ്ട്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി മാനസികമായി തളര്ന്നതിനാല് സ്കൂള്‍ പഠനം നിര്‍ത്തിയിരുന്നു. ഈ അധ്യാപകന് നേരത്തെ ഒരു പോക്സോ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞയാളാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. എന്നിട്ടും അയാലുടെ അടുത്തു തന്നെ കരാട്ടെ പഠിക്കാന്‍ വിട്ടതെന്തിനായിരുന്നു എന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്. കരാട്ടേ പഠനം ആരംഭിച്ചതു മുതല്‍ തന്നെ അധ്യാപകന് ഈ കുട്ടിയെ പീഡിപ്പിക്കല്‍ തുടങ്ങിയിരുന്നു. മാനസികമായി തളര്‍ന്നുപോയ കുട്ടി സംഭവം പുറത്തു പറയാതെ കൊണ്ടു നടന്നെങ്കിലും പിന്നീട് വീട്ടുകാരോട് പറയുകയായിരുന്നു.
തനിക്ക് നേരിട്ട പീഡനങ്ങളെക്കുറിച്ച് ശിശുക്ഷേമ ഓഫിസിലേക്ക് പെണ്‍കുട്ടി പരാതി അയക്കുകയും ചെയ്തിരുന്നു. ഇത് കൊണ്ടോട്ടി പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് പൊലീസ് മൊഴിയെടുക്കാനെത്തിയെങ്കിലും കുട്ടി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. കരാട്ടെ മാസ്റ്റര്‍ക്കെതിരേ കേസുമായി കുടുംബം മുന്നോട്ടുപോകവെ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്.
പിന്നീട് നടത്തിയ തെരച്ചിലില്‍ രാത്രി എട്ടുമണിയോടെ ചാലിയാറില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കരാട്ടെ അധ്യാപകനായ സിദ്ദിഖിനെ വാഴക്കാട് പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്നും നൂറുമീറ്റര്‍ അകലെയുള്ള മുട്ടിങ്ങല്‍ കടവിലാണ് കുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണത്തിന് കാരണം കരാട്ടെ പരിശീലകന്റെ നിരന്തര പീഡനം ആണെന്ന് കുടുംബത്തിന്റെ ആരോപണം കണക്കിലെടുത്താണ് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
ഇത്തരം അധ്യാപകരെ സമൂഹത്തില്‍ ജീവിക്കാന്‍ അനുവദിക്കരുതെന്നാണ് മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. ഇനി ഒരാള്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാന്‍ പാടില്ല. ഒരു കുഞ്ഞിന്റെ ജീവന് എടുത്തതു കൊണ്ട് അധ്യാപകനായ കൊലയളിക്ക് എന്ത് സുഖമാണ് ലഭിച്ചത്. ഇനിയും കാലങ്ങളോളം ഭുമിയില്‍ ജീവിക്കേണ്ട പെണ്‍കുട്ടിയെ അകാലത്തില്‍ കൊന്നു കളഞ്ഞ അധ്യാപകന് നീതിന്യായ പീഢത്തിന്റെ വലിയ ശിക്ഷ തന്നെ നല്‍കണം. ജയിലിടിഞ്ഞാലും ഇനി പുറം ലോകം കാണാന്‍ പാടില്ല ഇത്തരം കൊലയാളികള്‍.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക