കോയമ്പത്തൂർ: ഗ്രാമീണ പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ നിരവധി പരിപാടികൾ കൊണ്ടമ്പട്ടി പഞ്ചായത്തിൽ സംഘടിപ്പിച്ചു.
ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളും കൃഷിവകുപ്പും ചേർന്ന് കർഷകർക്ക് ക്ലാസ്സ് നടത്തി.കൂൺ കൃഷിയുടെ സാധ്യതകളും അത് ചെയ്യുന്ന രീതിയും കർഷകർക്ക് പരിചയപ്പെടുത്തി.ഏറെ മുടക്കുമുതലില്ലാതെ തന്നെ നല്ല സമ്പാദ്യം ഉണ്ടാക്കാൻ കഴിയുന്ന വിളയാണ് കൂണ്.
രുചിയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള കൂണിന്റെ പോഷകഗുണങ്ങളും ഔഷധഗുണങ്ങളും അവയെ ശ്രദ്ധിക്കപ്പെടുത്തുന്ന ഘടകങ്ങളാണ്. ഈ വിളയ്ക്ക് പ്രത്യേക പരിചരണമോ വളമോ നൽകേണ്ട ആവശ്യം വരുന്നില്ല.
Read More…..
- ജസ്റ്റ് ലുക്കിങ്ങ് വൗ…!! പര്‍പ്പിള്‍ ക്വീന്‍! സാരിയഴകില്‍ ആരാധകരുടെ മനം മയക്കി നിഖില വിമല്‍…
- ധാരാവി ദിനേശ് ആയി ദിലീഷ് പോത്തൻ എത്തുന്ന ‘മനസാ വാചാ’: ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു| Manasa Vacha|Official Trailer
കൃഷി ചെയ്യാൻ മണ്ണ് പോലും ആവശ്യമില്ലെന്നത് മറ്റൊരു വസ്തുതകൂടിയാണ്. സുലഭമായി ലഭിക്കുന്ന വൈക്കോൽ, അറക്കപ്പൊടി എന്നിവ മാധ്യമമാക്കി കൃഷി ഫലപ്രദമായി പോഷിപ്പിക്കാവുന്നതാണ്.
ആഴ്ചകള്‍ക്കുള്ളില്‍ ആയിരങ്ങള്‍ വരുമാനം ഉണ്ടാക്കാവുന്ന സംരംഭമാണ് കൂൺ കൃഷി. അഗ്രികൾച്ചർ ഓഫീസർ ആയ സുന്ദര രാജൻ, അഗ്രികൾച്ചർ മാർക്കറ്റിംഗ് സുപ്പീറിന്റെന്റ ഷെൽവ രാജ്, കോളേജ് ഡീൻ ഡോ : സുധീഷ് മണലിൽ എന്നിവർ ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്