Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

എന്ത് കൊണ്ട് ഇവർക്ക് മാത്രം U A P A ? കലാപത്തിന് കാരണമായ ബി ജെ പി പ്രവർത്തകർ എവിടെ?

Web Desk by Web Desk
Feb 24, 2024, 03:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വർഷം 2020 ഫെബ്രുവരി സമാധാനപരമായിരുന്ന ഡൽഹിയുടെ ഒരു ദിവസത്തിലേക്ക് കലാപം പൊട്ടിപ്പുറപ്പെട്ടു. ഡൽഹിയുടെ മണ്ണിൽ ചോര കുതിർന്നു, നിരവധി കുഞ്ഞുങ്ങൾ അച്ഛനും, അമ്മയുമില്ലാതെ അനാഥരായി. നിരവധി മനുഷ്യർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ട്ടപ്പെട്ടു. സാധു ജനങ്ങൾ കൊല്ലപ്പെട്ടു. ഡൽഹി കലാപം എല്ലാ കലാപങ്ങളെയും പോലെ അങ്ങേയറ്റം മനുഷ്യത്വ രഹിതമായി തന്നെ പ്രവർത്തിച്ചു. 

ഡൽഹി നഗരത്തിൽ ഒരുപാട് സ്ഥലങ്ങൾ കത്തിയെരിഞ്ഞു. ഖജൂരി ഖാസ്, ഭജൻപുര, ഗോകുൽപുരി, ജാഫ്രാബാദ് പ്രദേശങ്ങളിൽ മൂന്ന് ദിവസത്തോളം  കലാപം നീണ്ടു നിന്നു. നിരവധി വീടുകൾ തകർക്കപ്പെട്ടു, കടകൾ നശിപ്പിക്കപ്പെട്ടു, വാഹനങ്ങൾ കത്തിച്ചു. എട്ട് മസ്ജിദുകൾ, രണ്ട് ക്ഷേത്രങ്ങൾ, രണ്ട് മദ്രസകൾ, ഒരു ദർഗ എന്നിവ ആക്രമണത്തിൽ നശിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ചായിരുന്നു, ആക്രമണത്തിന്റെ ആരംഭം. കലാപവുമായി ബന്ധപ്പെട്ട് 2,619 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ 2,094 പേർ നിലവിൽ ജാമ്യത്തിലും 172 പേർ ജയിൽ ശിക്ഷയിലുമാണ്. 

ജയിലിലെ 18 പ്രതികൾ 

ഖാലിദ് സൈഫി

2020 മാർച്ച് 21 ന് ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചു ഖാലിദ് സെയ്ഫിയെ അറസ്റ്റ് ചെയ്തു.   മൂന്ന് എഫ്ഐആറുകൾ ഖാലിദിനെതിരെ  രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ രണ്ട് കേസുകളിൽ സെയ്ഫിക്ക് ജാമ്യം ലഭിച്ചപ്പോൾ, എഫ്ഐആർ 59 കാരണം ലഭ്യമായ ജാമ്മ്യം റദ്ധാക്കി. അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ ആദ്യം 2022 ഏപ്രിൽ 8-ന് ട്രയൽ കോടതി നിരസിച്ചു. 

ഈ ഫെബ്രുവരി 6 നു നടന്ന ഹിയറിങ്ങിൽ  ഖാലിദ് സെയ്ഫിയുടെ അഭിഭാഷകൻ റെബേക്ക ജോൺ കൃത്യമായ തെളിവുകൾ ഇല്ലാതെയാണ് തന്റെ കക്ഷിയെ ജയിൽ ശിക്ഷയ്ക്ക് വിധേയമാക്കിയിരിക്കുന്നതെന്നു ആരോപിച്ചിരുന്നു. സെയ്ഫി 1450 ദിവസമായി ജയിലിൽ കഴിയുകയാണെന്നും, ലോക്കപ്പ് പീഡനങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം കൂടി ചേർത്തു 

ReadAlso:

ബിഹാർ തിരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകൾ എട്ടരയോടെ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; എൻഡിഎയ്ക്ക് ഭരണത്തുടർച്ചയോ, മഹാസഖ്യത്തിന്റെ തകർച്ചയോ?

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ എഐയു അംഗത്വം റദ്ദാക്കി

ഡൽഹി സ്ഫോടനം: ഡോ. മുസാഫിറിനെതിരെ റെഡ് കോർണർ നോട്ടീസിറക്കും | red-fort-blast-red-corner-notice-issued-against-dr-musafir

ചെങ്കോട്ട സ്ഫോടനം: പ്രതികൾ രഹസ്യ ആശയവിനിമയം നടത്തിയത് സ്വിസ് ആപ്പ് വഴി | chenkotta-explosion-swiss-app-secret-communication

ഷർജീൽ ഇമാം 

അലിഗഡ് മുസ്ലീം സർവകലാശാലയിൽ (എഎംയു)  പ്രസംഗം നടത്തിയതിനാണ് ഷർജീൽ ഇമാം അറസ്റ്റിൽ ആയിരിക്കുന്നത്.  ജെ എൻ യു വിദ്യാർത്ഥിയാണ് ഇമാം.  2020 ജനുവരി 28-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഏകദേശം ഏഴ് മാസങ്ങൾക്ക് ശേഷം ഇമാമിനെതിരെ പുതിയ കുറ്റങ്ങൾ ചുമത്തി.  എഫ്ഐആർ 59-ൽ പ്രകാരമാണ് കുറ്റങ്ങൾ ആരോപിച്ചിട്ടുള്ളത് 

രണ്ട് വർഷം മുമ്പാണ് ഇയാളുടെ ജാമ്യാപേക്ഷ ആദ്യം തള്ളിയത്. ഫെബ്രുവരി 17 ന്, CrPC സെക്ഷൻ 436A പ്രകാരം നിയമപരമായ ജാമ്യത്തിനുള്ള അദ്ദേഹത്തിൻ്റെ അപേക്ഷ ഡൽഹി കോടതി നിരസിച്ചു. 1500 ദിവസമായി ഇമാം ജയിലിൽ കഴിയുകയാണ്.

മീരാൻ ഹൈദറിർ 

ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ പിഎച്ച്‌ഡി  വിദ്യാർത്ഥിയായിരുന്നു ഹൈദർ.   രാഷ്ട്രീയ ജനതാദളിൻ്റെ (ആർജെഡി) ഡൽഹി യൂണിറ്റിൻ്റെ യുവജന വിഭാഗം പ്രസിഡൻ്റുമായ മീരാൻ ഹൈദറിനെ 2020 ഏപ്രിൽ 1-ന് അറസ്റ്റ് ചെയ്തു. കലാപത്തിന് ധനസഹായം നൽകിയെന്ന്  ആരോപിച്ചു കൊണ്ടായിരുന്നു അറസ്റ്. 2022 ഏപ്രിൽ 5-ന് ഡൽഹി കോടതി ഹൈദറിന്റെ ജാമ്യാപേക്ഷ നിരസിച്ചു. ഏകദേശം 1400 ദിവസങ്ങളായി  ഹൈദർ ജയിൽ കഴിയുകയാണ്. 

ഉമർ  ഖാലിദ്  

2020 സെപ്തംബർ 13 നാണു ഉമർ ഖാലിദിനെ അറസ്റ് ചെയ്തത്. ഡൽഹി കലാപത്തിൽ ഗൂഢാലോചന കുറ്റം ആരോപിച്ചാണ് ഉമർ ഖാലിദിന്റെ  പേരിൽ കസ് എടുത്തത്. ഒക്ടോബർ 18-ന് ഡൽഹി ഹൈക്കോടതി ഖാലിദിന്റെ ജാമ്യം നിരസിച്ചു. 2022 ഡിസംബർ 12-ന് ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 1250 ദിവസങ്ങളോളമായി ഉമർ  ഖാലിദ് ജയിൽ ശിക്ഷയിലാണ്.

ഗുൽഫിഷ ഫാത്തിമ

ഡൽഹി യൂണിവേഴ്‌സിറ്റി മുൻ വിദ്യാർത്ഥിനിയും,  റേഡിയോ ജോക്കിയുമായിരുന്നു  ഗുൽഫിഷ ഫാത്തിമ.  2020 ഏപ്രിൽ 9-നാണു അറസ്റ് നടക്കുന്നത് . ഡൽഹി കലാപവുമായി ബന്ധപ്പെട്ട് നാല് കേസുകളിൽ അവർക്കെതിരെ കേസെടുത്തിരുന്നു. എഫ്ഐആർ 59 ഒഴികെ ബാക്കിയുള്ളവയിൽ ജാമ്യം ലഭിച്ചു. മാസം. അറസ്റ്റിന് ശേഷം ഫാത്തിമയുടെ  മാതാപിതാക്കൾ ഡൽഹി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നുവെങ്കിലും അത് കോടതി നിരസിച്ചു.1400 ദിവസത്തോളം ഫാത്തിമ ജയിലിൽ  കഴിഞ്ഞിട്ടുണ്ട് 

ഷിഫാ-ഉർ-റഹ്മാൻ

2020 ഏപ്രിൽ 26 ന് റഹ്മാനെ അറസ്റ്റ് ചെയ്തു. രണ്ട് വർഷത്തിന് ശേഷം നൽകിയ ജാമ്യാപേക്ഷ കോടതി  നിരസിച്ചു.1400 ദിവസത്തിലധികം ജയിലിൽ കഴിഞ്ഞു.

തസ്ലീം അഹമ്മദ് 

അഹമ്മദ് 2020 ജൂൺ 24 ന് അറസ്റ്റിലായി. 2022 മാർച്ച് 16 ന് ഡൽഹി കോടതി ജാമ്യാപേക്ഷ  നിരസിച്ചു, തുടർന്ന് ഫെബ്രുവരി 22 വ്യാഴാഴ്ച അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയ് ഗൂഢാലോചന കുറ്റത്തിനെതിരെ അഹമ്മദിനെതിരെ ശിക്ഷ വിധിക്കുകയും ചെയ്തു.

താഹിർ ഹുസൈൻ 

താഹിർ ഹുസൈൻ 2020 ഏപ്രിൽ 6 ന് അറസ്റ്റിലായി, 2022 ജൂലൈയിലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട മറ്റ് അഞ്ച് കേസുകളിൽ ജാമ്യം ലഭിച്ചിട്ടും എഫ്ഐആർ 59 പ്രകാരം തടവിൽ തുടരുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മറ്റൊരു കേസിൽ ജാമ്യം ലഭിച്ചെങ്കിലും ജയിലിലായിരുന്നു. ഏകദേശം 1,400 ദിവസമായി ഇദ്ദേഹം ജയിലിലാണ്.

മാലിക്ക് 

മാലിക്കിനെ 2020 ജൂൺ 25 ന് അറസ്റ്റ് ചെയ്യുകയും 2022 ഒക്ടോബറിൽ ഡൽഹി കോടതി ജാമ്യം നിരസിക്കുകയും ചെയ്തു.  കലാപം ആസൂത്രണം ചെയ്യുന്നതിനായി “ഗൂഢാലോചന യോഗങ്ങളിൽ” പങ്കെടുത്തു എന്നതായിരുന്നു കുറ്റം. ഒരു മാസത്തിനുശേഷം, അപ്പീൽ ഡൽഹി ഹൈക്കോടതിയിൽ ലിസ്റ്റ് ചെയ്തു. ഏകദേശം 1,340 ദിവസം അദ്ദേഹം ജയിലിൽ കഴിഞ്ഞു 

അത്താർ ഖാൻ 

2020 ജൂലൈ 2-ന് ഖാനെ അറസ്റ്റ് ചെയ്തു, 2022 ഒക്ടോബറിൽ വിചാരണ കോടതി തള്ളിയതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്.  1,330 ദിവസമായി  ജയിലിൽ തുടരുകയാണ് 

ഷദാബ് അഹമ്മദ് 

അഹമ്മദിനെ 2020 മെയ് 20 അറസ്റ്  ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിൽ, മെഡിക്കൽ കാരണങ്ങളാൽ 90 ദിവസത്തേക്ക്  ജാമ്യത്തിനായി അദ്ദേഹം അപ്പീൽ നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തിന് “ജയിലിൽ ക്ഷയരോഗത്തിന് ചികിത്സ ” നൽകുന്നുണ്ടെന്ന് നിരീക്ഷിച്ച; കോടതി അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ നിരസിച്ചു. 1,373 ദിവസമാണ് അദ്ദേഹം ജയിലിൽ കഴിഞ്ഞത്.

സലിം ഖാൻ  

കലാപം പൊട്ടിപ്പുറപ്പെട്ട അതേ പ്രദേശത്ത് വസ്ത്ര കയറ്റുമതി യൂണിറ്റ് ഉണ്ടെന്ന കാരണത്താലാണ് സലിംഖാൻ അറസ്റ്റിലാകുന്നത്. ഖാനെ 2020 മാർച്ച് 13 ന് അറസ്റ്റ് ചെയ്തു. രണ്ട് വർഷത്തിന് ശേഷം അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ വിചാരണ കോടതി നിരസിച്ചു.1 ,335 ദിവസങ്ങളായി ഖാന്റെ ജീവിതം ജയിലിലാണ് 

  • Read more….
  • ശതാബ്ദി ആഘോഷിക്കുന്ന ഊരാളുങ്കൽ സൊസൈറ്റി ;സമൂഹക്ഷേമത്തിൽ രാജ്യത്തിനു മാതൃക
  • ഞാൻ ഒരു മലാല യൂസഫ്സായി അല്ല; ജമ്മു കശ്മീരിനു നേരെയുള്ള പ്രചാരണത്തിനെതിരെ സാമൂഹികപ്രവർത്തകയും മാധ്യമപ്രവർത്തകയുമായ യാനമിറിന്റെ പ്രസംഗം വൈറൽ
  • മദ്യനയ അഴിമതിക്കേസിൽ കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന
  • ടിപ്പുവിന്‍റെ കട്ടൗട്ട് നീക്കണം; കര്‍ണാടകയില്‍ ഡി.വൈ.എഫ്.ഐയ്ക്ക് പൊലീസ് നോട്ടിസ്

ആർക്കൊക്കെ ജാമ്യം ലഭിച്ചു?

മൊബൈൽ വിൽപ്പനക്കാരനായ മുഹമ്മദ് ഫൈസാൻ ഖാനെ 2020 ജൂൺ 29 ന് അറസ്റ്റ് ചെയ്തപ്പോൾ നാല് മാസത്തിന് ശേഷം ജാമ്യത്തിൽ വിട്ടു. ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർത്ഥി ആക്ടിവിസ്റ്റായ; സഫൂറ സർഗാറിനെ 2020 ഏപ്രിൽ 13 ന് അറസ്റ്റ് ചെയ്യുകയും ഏകദേശം രണ്ട് മാസത്തിന് ശേഷം മാനുഷിക കാരണങ്ങളാൽ വിട്ടയക്കുകയും  ചെയ്തു,  സഫൂറ ആറ് മാസം ഗർഭിണിയായിരുന്നു എന്ന കാരണവും ജാമ്യത്തിൽ പരിഗണിച്ചിരുന്നു.

മുൻ കോൺഗ്രസ് കൗൺസിലറും അഭിഭാഷകയുമായ ഇസ്രത് ജഹാനെ 2020 മാർച്ച് 21 ന് അറസ്റ്റ് ചെയ്യുകയും രണ്ട് വർഷത്തെ ജയിൽവാസത്തിന് ശേഷം സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ജെഎൻയു ഗവേഷണ വിദ്യാർഥികളും, ആക്റ്റിവിസ്റ്റുകളും ‘പിൻജ്ര ടോഡ്’ പ്രസ്ഥാനത്തിൻ്റെ സഹസ്ഥാപകരുമായ  നടാഷ നർവാളിനും ദേവാംഗന കലിതയ്ക്കും 2021 ജൂൺ 15 ന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു വർഷത്തോളം ജയിലിൽ  കഴിഞ്ഞതിനു ശേഷമാണ് അവർക്ക് ജാമ്യം ലഭിച്ചത് 

ജാമിയ മില്ലിയ ഇസ്ലാമിയയിലെ മുൻ വിദ്യാർത്ഥി പ്രവർത്തകനും സ്റ്റുഡൻ്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ അംഗവുമായ ആസിഫ് ഇഖ്ബാൽ തൻഹയെ 2020 മെയ് 19 ന് അറസ്റ്റ് ചെയ്യുകയും ഏകദേശം 13 മാസങ്ങൾക്ക് ശേഷം ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. 

കലാപം 

ജാഫറാബാദിൽ സമാധാനപരമായ  പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ തന്നെ തൊട്ടപ്പുറത്തുള്ള മോജ്പൂരിൽ സിഎഎ അനുകൂലികളുടെ മറ്റൊരു ജനക്കൂട്ടവും തടിച്ചു കൂടി. രണ്ടു ഭാഗത്തു നിന്നും പരസ്പരം കല്ലേറുണ്ടായി എന്നാണ് റിപ്പോർട്ട്. മോജ്‌പൂരിൽ ജനങ്ങളെ ഇളക്കി മറിച്ചവരിൽ ബിജെപി നേതാവ് കപിൽ മിശ്രയായിരുന്നു മുന്നിൽ. ആ സമയത്ത് പുറത്തുവന്ന ഒരു വീഡിയോയിൽ കപിൽ മിശ്ര ജനങ്ങളോടും പൊലീസിനോടും ഒപ്പം നിൽക്കുന്നത് കാണാം.

അതിൽ മിശ്ര ഇങ്ങനെ പറയുന്നുണ്ട്,” ഇവർ ആഗ്രഹിക്കുന്നത് ദില്ലിയിൽ തീ ആളിപ്പടരണം എന്നാണ്. അതുകൊണ്ടാണ് അവർ വഴിതടഞ്ഞിരിക്കുന്നതും, കലാപം പോലുള്ള സാഹചര്യത്തിലേക്ക് ദില്ലിയെ കൊണ്ടുപോയിരിക്കുന്നതും. ഞങ്ങളുടെ ഭാഗത്തു നിന്ന് ഇതുവരെ ഒരു കല്ലുപോലും എറിഞ്ഞിട്ടില്ല ആരും അങ്ങോട്ട്. ഇതാ ഡിസിപി സാബ് എന്റെ തൊട്ടടുത്ത് നിൽപ്പുണ്ട്. ഇവിടെ ഒന്നിച്ചു കൂടിയവരുടെ പ്രതിനിധിയായി ഞാൻ പൊലീസിനോട്  പറയാൻ ആഗ്രഹിക്കുന്നത് ഇത്രമാത്രം.

ട്രംപ് പോകും വരെ ഞങ്ങൾ അടങ്ങിയിരിക്കും. അതിനു ശേഷവും ഇവിടെ റോഡുകളിലെ തടസ്സങ്ങൾ നീക്കിയില്ലെങ്കിൽ,  പിന്നെ ഞങ്ങൾ നിങ്ങൾ പറഞ്ഞാൽ പോലും കേട്ടെന്നു വരില്ല. ട്രംപ് പോകുന്നതിനുള്ളിൽ, ജാഫറാബാദും ചാന്ദ് നഗറും ഒക്കെ ക്ലിയർ ചെയ്യണം. ഇല്ലെങ്കിൽ അതിനായി ഞങ്ങൾക്ക് ഒരുവട്ടം കൂടി തിരിച്ചു വരേണ്ടി വരും. ഭാരത് മാതാ കീ ജയ്… വന്ദേ മാതരം.”

 

Delhi Riots

Latest News

വെട്ടുകാട് തിരുനാൾ: തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

പാലത്തായി പീഡനക്കേസിൽ തലശ്ശേരി പോക്സോ പ്രത്യേക കോടതി ഇന്ന് വിധി പറയും

എസ്‌ഐആര്‍; സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

സ്വർണ്ണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ചോദ്യം ചെയ്യൽ ഉടൻ

സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies