തെരുവ് നാടകം സംഘടിപ്പിച്ചു അമൃതയിലെ വിദ്യാർത്ഥികൾ

കോയമ്പത്തൂർ: റൂറൽ ആഗ്രികൽചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ  കുറുനല്ലിപാളയം പഞ്ചായത്തിലെ അവസാന വർഷ  വിദ്യാർഥികൾ തെരുവ് നാടകം സംഘടിപ്പിച്ചു.

ജൈവകൃഷിയുടെ പ്രാധാന്യം എന്ന വിഷയത്തിലാണ് തെരുവുനാടകം നടത്തിയത് .ജൈവകൃഷിയുടെ പ്രാധാന്യം കർഷകരെ ബോധവൽക്കരിക്കുക ആയിരുന്നു വിദ്യാർത്ഥികളുടെ പ്രധാന ലക്ഷ്യം.

ജൈവകൃഷിയുടെ ഗുണങ്ങളും രാസകൃഷിയുടെ പാർശ്വഫലങ്ങളും വിദ്യാർത്ഥികൾ വ്യക്തമായി ചിത്രീകരിച്ചു.മലിനീകരണത്തിൻ്റെ തോത് കുറച്ച് പരിസ്ഥിതി ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കുന്നു. ഉൽപ്പന്നത്തിലെ അവശിഷ്ടങ്ങളുടെ അളവ് കുറയ്ക്കുന്നതിലൂടെ ഇത് മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യ അപകടങ്ങൾ കുറയ്ക്കുന്നു.

Read More……

കാർഷിക ഉൽപ്പാദനം സുസ്ഥിരമായി നിലനിർത്താൻ ഇത് സഹായിക്കുന്നു. ഇത് കാർഷിക ഉൽപാദനച്ചെലവ് കുറയ്ക്കുകയും മണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.