പരിശോധനക്കായി ജലശേഖരണം നടത്തി വിദ്യാർത്ഥികൾ

കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.

അതിന്റെ ഭാഗമായി കർഷകർക്ക് ഉപകാരപെടുന്ന രീതിയിൽ പരിശോധനക്കായി ജലശേഖരണം നടത്തുന്ന രീതിയും അതിന്റ ഉപയോഗവും പരിചയപ്പെടുത്തി.ജലം പരിശോധിക്കുന്നത് മൂലം അതിൽ കാണപ്പെടുന്ന മൂലകങ്ങളുടെ കൃത്യമായ അളവ് മനസിൽ ആക്കാൻ സാധിക്കും.

Read More……

പല കർഷകർക്കും ഇതിന്റെ പ്രധാന്യത്തെ പറ്റി അറിയില്ല.എല്ലാ ചെടിയുടെ വളർച്ചയിലും ജലം പ്രധാന പങ്ക് വഹിക്കുന്നു.

കോളേജ് ഡീൻ ഡോ : സുധീഷ് മണലിൽന്റെ നേതൃത്വത്തിൽ അബീർണ, അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ്‌ നയിച്ചത്