കോയമ്പത്തൂർ: അമൃത സ്കൂൾ ഓഫ് അഗ്രിക്കൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ റാവേ പ്രോഗ്രാമിന്റെ ഭാഗമായി കുറുനെല്ലിപ്പാളയം പ്രൈമറി സ്കൂളിൽ വനവത്കരണത്തിനെ കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
കുറുനെല്ലിപ്പാളയത്തിലെ കർഷകരും കോളേജ് വിദ്യാർഥികളും ചേർന്ന് മാവിൻ തൈ നട്ടുപിടിപ്പിച്ചു.പ്രകൃതിസംരക്ഷണം നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഏറെ ഒഴിച്ചുകൂടാനാവാത്തത് ആയിരിക്കുന്നു.
Read More……
- ബോളിവുഡിലെ ചില പ്രമുഖർ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോർത്തിയെടുക്കുന്നു: കങ്കണ റണൗട്ട്| Kangana Ranaut
- ‘ഹൈയെസ്റ്റ് ലവ്’: ബിക്കിനിയിൽ മലേഷ്യയുടെ പ്രകൃതി ഭംഗി ആസ്വദിച്ചു നടി സാമന്ത റൂത്ത് പ്രഭു: ചിത്രങ്ങൾ| Samantha Ruth Prabhu
വനനശീകരണം ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഇത്തരം വനവൽകരണം ആഗോളതാപനം ഉണ്ടാക്കുമെന്നും പരിസ്ഥിതിയുടെ സന്തുലനാവസ്ഥയ്ക്കും ആവാസവ്യവസ്ഥയിക്കും വളരെയേറെ ദോഷകരമാകുന്നു എന്നതിനെ കുറിച്ചും കർഷകർക്ക് ബോധവത്കരണം നടത്തി.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.