കോയമ്പത്തൂർ: റൂറൽ ആഗ്രികൽചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ പ്രഗതി ഫാം സന്ദർശിച്ചു.
കോയമ്പത്തൂരിലെ കിണത്തുകടവ് താലൂക്കിലെ ജക്കർപാളയം വില്ലേജിലാണ് 10 ഏക്കർ കൃഷിഭൂമിയുള്ള പ്രഗതി നേച്ചർ ഫാം സ്ഥിതി ചെയ്യുന്നത്.2020 മുതൽ തമിഴ്നാട് ഓർഗാനിക് സർട്ടിഫിക്കേഷൻ ഡിപ്പാർട്ട്മെൻ്റ് ഓർഗാനിക് ആയി ഈ ഫാർമിനെ സാക്ഷ്യപെടുത്തിയിട്ടുണ്ട്.
പരിസ്ഥിതിയെ സംരക്ഷിക്കുക, മണ്ണിൻ്റെ നശീകരണവും മണ്ണൊലിപ്പും മലിനീകരണവും കുറയ്ക്കുക, ജൈവ ഉൽപ്പാദനക്ഷമത ഒപ്റ്റിമൈസ് ചെയ്യുക എന്നിവയാണ് ഈ ഫാർമിന്റെ പ്രവർത്തനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.
ജൈവ ഉൽപ്പാദനക്ഷമത ഒപ്റ്റിമൈസ് ചെയ്യുന്നതിലൂടെ ദീർഘകാല മണ്ണിൻ്റെ ഫലഭൂയിഷ്ഠത നിലനിർത്താനും സഹായിക്കുന്നു.
Read More…..
- ഏത് തലവേദനയും ഞൊടിയിൽ മാറും; ഈ ഒറ്റമൂലികൾ ഉപയോഗിച്ച് നോക്കു
- ശരീരം ഈ ലക്ഷണം കാണിക്കുന്നുണ്ടോ? വിറ്റാമിന് എ നിങ്ങൾക്ക് കുറവാണു
- ദഹനക്കുറവിനെ നിസ്സാരമായി കാണരുത്, പാൻക്രിയാറ്റിക്ക് ക്യാൻസർ ലക്ഷണങ്ങൾ ഇങ്ങനെ..
- നിഗൂഢതകൾ ഒളിപ്പിച്ച് ‘ശെെത്താൻ’;ഭയചകിതരായി അജയ് ദേവ്ഗണും ജ്യോതികയും; സൂപ്പർനാച്ചുറൽ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്
- “പുയ്യാപ്പള തക്കാരത്തിന്” വിനീത് ശ്രീനിവാസൻ ആലപിച്ച ‘വയസ്സെത്രയായി?മുപ്പത്തി’യിലെ പുതിയ ഗാനം പ്രേക്ഷകരിലേക്ക്: മാർച്ച് 28ന് ചിത്രം തീയേറ്ററിലെത്തുന്നു| Vayasethrayaayi? Muppathiee..!!
എഞ്ചിനീയറിംഗ് പോലുള്ള മറ്റ് അനുബന്ധ കാർഷിക സേവനങ്ങൾ ജീവാമൃതം തയ്യാറാക്കൽ, ബയോ ഡൈജസ്റ്റർ ഡിസൈൻ, പ്രകൃതി കൃഷി എന്നിവയ്ക്കുള്ള പരിഹാരങ്ങൾ ,വിദ്യാഭ്യാസ സേവനങ്ങൾ, ഫാം ഇൻ്റേൺഷിപ്പ് പ്രോഗ്രാം, പശു ഹോസ്റ്റൽ (നാടൻ ഇനങ്ങൾ), കൂടാതെ കാർഷിക കൺസൾട്ടേഷൻ സേവനങ്ങളും അവർ സംഘടിപ്പിച്ചിട്ടുണ്ട്.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.