തിരുവനന്തപുരം: ഭയപ്പെടുത്തിയ 19 മണിക്കൂറിനു ശേഷം ഒരു പരുക്കുമില്ലാതെ മകളെ തിരിച്ചുകിട്ടിയപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടിനോട് അവര്‍ കൈ കൂപ്പി നന്ദി പറയാന്‍ മറന്നില്ല. കുട്ടിയെ കണ്ടെത്തുന്നതിനു മുമ്പ് കാണുന്നവരോടെല്ലാം നിലിവളിച്ചു കൊണ്ടാണ് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. ഒറ്റ മകളാണ്, കണ്ടെത്തി തരണം ഇത്രയുമായിരുന്നു ആ അന്യ സംസ്ഥാന മാതാപിതാക്കള്‍ക്ക് യാചിക്കാനുണ്ടായിരുന്നത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഓടയില്‍ നിന്നും പൊലീസും നാട്ടുകാരും ചേര്‍ന്നു കണ്ടെടുത്ത കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലെ മുറിയില്‍ വച്ചാണ് മാതാപിതാക്കള്‍ വീണ്ടും കണ്ടത്.
കുഞ്ഞിനെ കാണാതായ വിവരം ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ അറിഞ്ഞപ്പോള്‍ മുതല്‍ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ഇതരസംസ്ഥാന കുടുംബം, തുറസ്സായ പ്രദേശത്തെ താമസം എന്നിവ കൊണ്ടെല്ലാം ആദ്യം പരാതിയുടെ വിശ്വാസ്യത ഉറപ്പിക്കുകയാണ് പൊലീസ് ചെയ്തത്. തട്ടിക്കൊണ്ടുപോകലോ, മറ്റെന്തെങ്കിലും വഴക്കിന്റെ ഭാഗമോ എന്നൊക്കെയായിരുന്നു ആദ്യം പൊലീസിന്റെ സംശയിച്ചു. അതുകൊണ്ടു തന്നെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പക്ഷെ, തങ്ങളെ സംശിക്കുന്ന പോലീസിനോട് തൊഴുതുകൊണ്ടാണ് അവര്‍ പറഞ്ഞത്, അത് ഞങ്ങളുടെ കുമേരിയാണ്. അതിനെ തിരിച്ചു തരണണെന്ന്.
മാതാപിതാക്കളുടെ ദുഃഖം മാധ്യമങ്ങളും പൊതുസമൂഹവും ഏറ്റെടുത്തതോടെ പോലീസിന്റെ സംശയം അസ്ഥാനത്താണെന്ന് മനസ്സിലായി. തിരച്ചിലിനു വേഗവും കൂടി. എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ചാക്കയിലെ കുട്ടിയുടെ അരക്ഷിതമായ താമസസ്ഥലത്തേക്കു പാഞ്ഞെത്തി. പേട്ട പൊലീസ് സ്റ്റേഷനിലിരുന്ന് കമ്മിഷണര്‍ സി.എച്ച്.നാഗരാജുവും ഡിസിപി നിധിന്‍രാജും നേരിട്ട് തിരച്ചില്‍ ഏകോപിപ്പിച്ചു. ഡിജിപിയുടെ ഫോണ്‍ വിളി പലവട്ടമെത്തി. കുട്ടിയുടെ അമ്മയുടെ മാതാവും ബന്ധുക്കളും വിമാനമാര്‍ഗമാണു ബെംഗളൂരുവില്‍ നിന്നെത്തിയത്. മഞ്ഞ സ്കൂട്ടറില്‍ കൊണ്ടുപോകുന്നതു കണ്ടതായി സഹോദരങ്ങള്‍ പറഞ്ഞതോടെ മഞ്ഞ സ്കൂട്ടറിനു പിന്നാലെയായി പൊലീസിന്റെ അന്വേഷണം.
കുട്ടിയുമായി രണ്ടുപേര്‍ അര്‍ധരാത്രി സ്കൂട്ടറില്‍ പോകുന്നതു കണ്ടെന്ന് ഈഞ്ചയ്ക്കലില്‍ നിന്നൊരു വിവരം ലഭിച്ചതോടെ ആ ഭാഗത്തെ സിസിടിവികള്‍ പരിശോധിച്ചു. അന്വേഷണം ഈ രീതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഏഴരയോടെ കുട്ടിയെ റെയില്‍വേ ട്രാക്കിനു സമീപത്തെ ഓടയില്‍നിന്നു കണ്ടെത്തുന്നത്. അത്രയും സമയം ഉറ്റവരില്‍നിന്നു പിരിഞ്ഞിരുന്നതിന്റെ പരിഭ്രാന്തിയുണ്ടെങ്കിലും ഉന്മേഷത്തിനു കുറവില്ലായിരുന്നു. രക്ഷിക്കാനെത്തിയവരോട് പെട്ടെന്നിണങ്ങി. പൊലീസും കുട്ടിയുടെ ബന്ധുക്കളും മാത്രമല്ല, രാവിലെ മുതല്‍ അന്വേഷണത്തെ മാധ്യമങ്ങളിലൂടെ പിന്തുടര്ന്നവരും ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു. കുട്ടിയെ തിരികെ കിട്ടുമ്പോള്‍ പ്രതീക്ഷയും പ്രാര്‍ഥനയുമായി പേട്ട പൊലീസ് സ്റ്റേഷനിലായിരുന്നു മാതാപിതാക്കള്‍.
കരഞ്ഞു കലങ്ങിയ കണ്ണുമായി മാതാവും, പിതാവും കാത്തിരിക്കുകയായിരുന്നു. കുട്ടിയുമായി പൊലീസ് ജനറല്‍ ആശുപത്രിയിലേക്ക് പോയി., പോലീസ് വാഹനത്തില്‍ മാതാപിതാക്കളെയും അവിടെ എത്തിച്ചു. ജനറല്‍ ആശുപത്രിയില്‍നിന്നു വിദഗ്ധ പരിശോധനയ്ക്കായി കുഞ്ഞിനെ എസ്എടിയിലേക്കു മാറ്റി. ഒപ്പം മാതാപിതാക്കളും. ആശുപത്രിക്കിടക്കയിലാണെങ്കിലും മകള്‍ അടുത്തു സുരക്ഷിതയായി ഉറങ്ങുന്നതിന്റെ ആശ്വാസത്തില്‍ അവര്‍ പുറത്തു കാത്തിരുന്നു. പക്ഷെ, തലസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ 20 മണിക്കൂറിന് ശേഷം കണ്ടെത്തിയെന്ന വാര്‍ത്തയുടെ ആശ്വാസത്തിലാണ് ഇപ്പോള്‍ കേരളം. അതിനിടെ മേരിയെ കണ്ടെത്തിയതിന്റെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പൊലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ പ്രതികള്‍ ഇവിടെ കൊണ്ടുവന്ന് വെച്ചതാകാമെന്നാണ് നിഗമനം. പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായി പൊലീസ് സൂചന നല്‍കുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് പൊലീസ്. അന്വേഷണത്തില്‍ ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങള്‍ ഏറെ നിര്‍ണായകമാണ്.. രാത്രി 12ന് ശേഷം രണ്ട് പേര് ബൈക്കില്‍ പോകുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. അവര്‍ക്കിടയില്‍ കുട്ടി ഉള്ളതായാണ് സംശയം ബലപ്പെട്ടിരിക്കുന്നത്.
ഒരാളാണോ രണ്ടുപേര്‍ ചേര്‍ന്നാണോ കുട്ടിയെ തട്ടികൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് നല്കുന്ന വിവരം. മണ്ണന്തല എസ്എച്ച്ഒ ബിജു കുറുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. വട്ടകായല്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് പോലീസ് വിിശദീകരിക്കും. ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുടെ മകളെയാണ് ഇന്നലെ രാത്രി 12 മണിയോടെ പേട്ട ഓള്‍സെയിന്റ്സ് കോളേജിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയത്. റെയില്‍വേ ട്രാക്കിന് സമീപമാണ് സഹോദരങ്ങള്‍ക്കൊപ്പം കൊതുകു വലക്കുള്ളില്‍ കുഞ്ഞ് ഉറങ്ങാന്‍ കിടന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക