പേളിയുടെ ആദ്യ പ്രസവംമൂത്തമകൾ നിലക്ക് ജന്മം നൽകും മുൻപുള്ള പേളി മാണിയെ എല്ലാവരും കണ്ടതാണ്. വളരെ സന്തോഷവതിയായി, ആട്ടവും പാട്ടും ഒക്കെയായി അടിച്ചു പൊളിച്ചാണ് പേളി ആദ്യമായി അമ്മയാവാൻ ആശുപതിയിലേക്ക് പോയത്.
നിതാരയുടെ ജനനംരണ്ടാമത്തെ കുഞ്ഞിന്റെ പിറവിക്കു ശേഷം കണ്ണിൽ നിന്നും പുറത്തുവരുന്ന ആനന്ദാശ്രുവിലൂടെ പേളി അവളെ നെഞ്ചോടു ചേർത്ത ഒരു ചിത്രം മാത്രമാണ് പുറത്തുവന്നത്. ഇപ്പോൾ രണ്ടാമത്തെ പ്രസവത്തിൽ താൻ കടന്നു പോയ നിമിഷങ്ങളുമായി പേളി എത്തുന്നു.
‘സുഖപ്രസവം പേരുപോലെ അത്ര സുഖകരമല്ല’പൊതുവേ ‘സുഖപ്രസവം’ എന്ന് കേൾക്കുന്നത് നാട്ടുകാർക്കും വീട്ടുകാർക്കും അയല്പക്കക്കാർക്കും എല്ലാം സന്തോഷം നൽകുന്ന കാര്യമാണ്. പേരുപോലെ അത്ര സുഖകരമല്ല അക്കാര്യം എന്ന് സ്വാഭാവിക പ്രസവത്തിലൂടെ കടന്നുപോയ അമ്മമാരോട് ചോദിച്ചാൽ പറഞ്ഞു തരും. പേളിയും അങ്ങനെതന്നെ പറയും. നില മോളെ സ്വീകരിച്ചതിനേക്കാൾ കടമ്പകൾ കടന്നാണ് പേളി നിതാരക്ക് ജന്മം നൽകിയത്.
പ്രസവം അടുത്തെത്തി എന്ന സൂചനഇത്തവണ ആശുപത്രിയിലേക്ക് പേളി പോയത് പോലും പ്രസവം വളരെ അടുത്തെത്തി എന്ന സൂചന ലഭിച്ച ശേഷം മാത്രമാണ്. കാറിൽ ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ആറു സെന്റിമീറ്റർ ഡയലേഷൻ സംഭവിച്ചു കഴിഞ്ഞു.
കുഞ്ഞനുജത്തിയെ കാണാൻ ഓടിയെത്തി നിലാ ബേബിപിന്നെ കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആദ്യത്തെ തവണയെന്ന പോലെ ശ്രീനിഷ് ഇക്കുറിയും പേളിയുടെ കൈപിടിക്കാൻ കൂടെയുണ്ടായി. അനിയത്തി വാവയെ കാണാൻ നിലാ ബേബി ഓടിയെത്തി.
വേദന കടിച്ചമർത്താൻ പാടുപെട്ട് പേളിഇത്തവണ ആശുപത്രിയിൽ ചെന്നതും ലേബർ റൂമിലേക്ക് പേളിയെ പ്രവേശിപ്പിച്ചു. അവിടുത്തെ കിടക്കയിലായിരുന്നു പിന്നീടുള്ള സമയം മുഴുവനും. ഡോക്ടർ വന്നു കയ്യിൽ കാനുല ഇട്ടതും വേദന കടിച്ചമർത്താൻ പാടുപെടുകയായിരുന്നു പേളി.
ഇളയമ്മയുടെ ഒക്കത്തിരുന്ന് നിതാരയെ ആദ്യമായി കണ്ടു നിലാ ബേബിഅനുജത്തി നിതാരയെ കാണാൻ നിലാ ബേബി സന്തോഷത്തോടെ തുള്ളിച്ചാടിയാണ് എത്തിച്ചേർന്നത്. ഇളയമ്മ റേച്ചലിന്റെ ഒക്കത്തിരുന്ന് കണ്ണാടി തൊട്ടിലിൽ കിടത്തിയിരുന്ന നിതാരയെ നില ആദ്യമായി കണ്ടു. ജനുവരി 13ന് വൈകുന്നേരമാണ് പേളി നിതാരക്ക് ജന്മം കൊടുത്തത്. പിറന്നവേളയിൽ ആരോഗ്യകരമായ തൂക്കം ഉണ്ടായിരുന്നു നിതാരക്ക്.