തൃശൂർ: കുന്നംകുളത്ത് സപ്ലൈകോ ഗോഡൗണില്‍ തീപ്പിടിത്തം. കുന്നംകുളം-പട്ടാമ്പി റോഡിലെ ഗോഡൗണിനുള്ളില്‍ ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. ചാക്കുകളില്‍ സൂക്ഷിച്ച അരിയും ഗോതമ്പും ഉള്‍പ്പെടെ ഭക്ഷ്യധാന്യങ്ങള്‍ കത്തിനശിച്ചു. ഒന്നാം നമ്പർ ഗോഡൗണിലെ അരിച്ചാക്കുകള്‍ക്കിടയില്‍നിന്നാണ് തീഉയർന്നത്.
Read more :
ജീവനക്കാർ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിച്ചതിനാല്‍ പത്തു മിനിറ്റുകൊണ്ട് തീയണയ്ക്കാനായി. നൂറുകണക്കിന് ചാക്കുകള്‍ ഇവിടെയുണ്ടായിരുന്നുവെങ്കിലും ഫയർഫോഴ്സിന്റെ പെട്ടെന്നുള്ള ഇടപെടല്‍ വലിയ നാശ നഷ്ടമുണ്ടാകുന്നത് ഒഴിവാക്കി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക