പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും ഗോപിക അനിലും. ഇരുവരുടെയും വിവാഹം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ജനുവരി 28 നായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം.
അക്കുസോട്ടന്റെ നാട്ടിൽ ഹണിമൂൺ ആഘോഷംഇരുവരുടേയും ഹണിമൂൺ എവിടെയാണെന്ന ചോദ്യം പ്രേക്ഷകർക്കിടയിൽ ഉയർന്നിരുന്നു. ഇപ്പോൾ ഹണിമൂൺ ആഘോഷത്തിന് തുടക്കം കുറിച്ച് ഇരുവരും നേപ്പാളിൽ എത്തിയിരിക്കുകയാണ്.
ആദ്യ ഫോട്ടോസ് നേപ്പാളിന്റെ തലസ്ഥാന നഗരിയിൽ നിന്ന്നേപ്പാളിന്റെ തലസ്ഥാന നഗരിയില്‍ നിന്നുള്ള ഫോട്ടോസ് ആദ്യം തന്നെ ജിപി പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ബാലേശ്വര്‍ മഹാദേവ് മന്ദിര്‍ ചന്ദ്രഗിരി കുന്നുകളില്‍ നിന്നുള്ള ഫോട്ടോസും ജിപി പങ്കുവെച്ചിരുന്നു.
‘കത്തി വേഷത്തിൽ അപ്പുകുട്ടൻ’ഗോപിക കത്തി പിടിച്ചുനില്‍കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട്, ‘‘കത്തി വേഷത്തില്‍ അപ്പുക്കുട്ടന്‍’’ എന്ന ക്യാപ്ഷനോടെയും ജിപി ഒരു ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.
കോട്ടൺ കാൻഡി ആസ്വദിക്കുന്ന നവദമ്പതികൾഇരുവരും കോട്ടണ്‍ കാന്‍ഡി തിന്നുന്ന ഫോട്ടോസും പങ്കുവച്ചിട്ടുണ്ട്. ആ കൊച്ചിന് വലതും ബാക്കി കിട്ടിയോ, എന്താ മോളെ ഈ കത്തി വേഷത്തില്‍ എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. വേറെ എങ്ങും ഹണിമൂണിന് പോകുന്നില്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
‘കുട്ടിമാമ ഞങ്ങൾ ശെരിക്കും ഞെട്ടി മാമ’‘നമ്മുടെ ഏറ്റവും സൗഹൃദവും സന്തോഷകരവുമായ അയൽപക്കമായ നേപ്പാളിന്റെ ബുദ്ധന്റെ നാട്ടിൽ ഞങ്ങളുടെ മുദ്രകൾ അടയാളപ്പെടുത്തി ഞങ്ങൾ ഞങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര യാത്ര ആരംഭിച്ചു. മലയാളിയുടെ സ്വന്തം അക്കുസോട്ടോയുടെയും ഉണ്ണിക്കുട്ടന്റെയും ഡോൾമ അമ്മായിയുടെയും നാട്. കുട്ടിമാമാ ഞങ്ങൾ ശരിക്കും ഞെട്ടിമാമാ’, ഗോവിന്ദ് പദ്മസൂര്യ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചു.
ഹാഷ്ടാഗ് @ ജിജി സെലിബ്രേഷൻസ്ജിജി സെലിബ്രേഷൻസ് എന്ന ഹാഷ്ടാഗും ചിത്രങ്ങൾക്കൊപ്പം ഗോവിന്ദ് കുറിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് ബുദ്ധക്ഷേത്രത്തിൽ നിൽക്കുന്നതിന്റെ ചിത്രവും ഗോവിന്ദ് പദ്മസൂര്യ പങ്കുവച്ചിട്ടുണ്ട്
നേപ്പാളിൽ പ്രണയദിനം അടിച്ചുപൊളിച്ചു താരദമ്പതികൾപ്രണയദിനത്തിലാണ് ഗോവിന്ദ് പദ്മസൂര്യയും ഗോപികയും നേപ്പാളിൽ എത്തിയത്. കഴിഞ്ഞദിവസം ബാംഗ്ളൂർ വണ്ടർലായിൽ പോയതിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരുന്നു.
ഗോവിന്ദ് പത്മസൂര്യ ഗോപിക അനിൽമലയാള സിനിമയിലും ടെലിവിഷൻ ഷോകളിലുടെയും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ,അതേപോലെ സിനിമ സീരിയൽ രംഗത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗോപിക അനിൽ.
യുട്യൂബ് ചാനൽവിവാഹത്തിന്റെ ഓരോ ഒരുക്കങ്ങലും ജിപി തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഇതെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.