കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത സൂപ്പര്‍ക്രോസ് ലീഗായ സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ ഒന്നാം സീസണ് ഫൈനല്‍ റേസ് ബെംഗളൂരുവില്‍ നടക്കും. നേരത്തെ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരമാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. 2024 ഫെബ്രുവരി 25ന് നിശ്ചയിച്ചിരിക്കുന്ന ഫൈനല്‍ റേസ് ബെംഗളൂരിലെ റേസിങ് ആരാധകര്‍ക്ക് ഏറെ ആവേശം പകരും.
അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ കാരണമാണ് വേദി മാറ്റമെന്നും, സീസണ് ഫൈനല്‍ തടസങ്ങളില്ലാതെ നടക്കുമെന്ന് ഉറപ്പാക്കാനും, ലീഗില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനുമാണ് ഈ തീരുമാനമെന്നും സംഘാടകര്‍ അറിയിച്ചു. ബെംഗളൂരിലെ ഫീനിക്സ് മാള്‍ ഓഫ് ഏഷ്യക്ക് എതിര് വശമുള്ള പ്രശസ്തമായ ബയ്യത്തരായണപുര എപിഎംസി ഗ്രൗണ്ടണ്ണ്ിലായിരിക്കും സീസണിന്റെ ആവേശകരമായ ഫൈനല്‍ റേസ് അരങ്ങേറുക.
ആദ്യ സീസണ് ഫൈനലിനെ ചുറ്റിപ്പറ്റിയുള്ള കാത്തിരിപ്പ് തങ്ങള്‍ അംഗീകരിക്കുന്നതോടൊപ്പം, ഈ പുനക്രമീകരണം മൂലമുണ്ടായ എന്തെങ്കിലും അസൗകര്യത്തില്‍ തങ്ങള്‍ ക്ഷമാപണം നടത്തുകയും ചെയ്യുന്നതായി സൂപ്പര്‍ക്രോസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും സഹസ്ഥാപകനുമായ വീര്‍ പട്ടേല്‍ പറഞ്ഞു.