കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയത്തിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ പൊട്ടയ്യാണ്ടിപ്പറമ്പ് പഞ്ചായത്തിലെ കർഷകർക്ക് പരമ്പരാഗത വിത്തുകളും അവയുടെ ഗുണങ്ങളും പരിചയപ്പെടുത്തി.
പേരുകേട്ടതും വ്യാപകമായി ഉപയോഗിച്ചുവരുന്നതും ഫലപ്രദവുമായ കുമിൾനാശിനിയായ ബോർഡിഓ മിശ്രിതത്തിനെ കുറിച്ച് സംസാരിച്ചു.
കമുകിന്റെയും റബ്ബറിന്റെയും കുമിൾ രോഗത്തിനെതിരെയാണ് ഇത് പ്രയോഗിക്കുന്നത്.മുൻകൂട്ടി നിശ്ചയിച്ച സമയത്തിനും താപനിലയ്ക്കും പ്രത്യേക ഈർപ്പം ഉള്ള വിത്തുകൾ തയ്യാറാക്കി വിത്ത് പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള രീതിയായ സീഡ് പ്രൈമിങ്ങിനെ കുറിച്ചും വിശദീകരിച്ചു.
Read More……..
. ഡൽഹിയിൽ പെയിന്റ് ഫാക്ടറിയിൽ തീപിടിത്തം; 11 പേർ മരിച്ചു
. മലയാറ്റൂരിൽ കിണറ്റിൽ കുട്ടിയാന വീണു, രക്ഷിക്കാൻ ശ്രമം ആരംഭിച്ച് വനംവകുപ്പ്
. പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ
. മിഷൻ ബേലൂർ മഖ്ന; ദൗത്യം ഏഴാം ദിനവും തുടരും; ഡോക്ടർ അരുൺ സഖറിയ ഇന്ന് സംഘത്തിനൊപ്പം ചേരും
നാപ്സക്ക് സ്പ്രേയറിന്റെ ഉപയോഗ രീതിയെ പറ്റിയും കർഷകർക്ക് ബോധവത്കരണം നടത്തി. കോളേജ് ഡീന്‍ ഡോ. സുധീഷ് മണലില്‍, റാവെ കോർഡിനേറ്റർ ഡോ. ശിവരാജ് പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഡോ. ഇനിയകുമാര്‍ എം, ഡോ.ജെ.അരവിന്ദ്, ഡോ. വിനോദിനി ഡി, എന്നിവര്‍ ഇതിനു വേണ്ടുന്ന നേതൃത്വം നല്കി.വിദ്യാർത്ഥികളായ നവീൻ. എം, നീമ എസ്.നായർ, ഗൗരിനന്ദ.എസ്, ദേവിക ഉദയകുമാർ , ഐശ്വര്യ.എൻ.പി, ഐശ്വര്യ. എസ്, കൃഷ്ണനവമി എസ്, ശ്രേയ .വി. കെ, നവനീത് ഭാസ്കർ,അപർണ .എ.എസ്, സംഗീത പ്രിയ, എം.വി. കാവ്യ എന്നിവർ പങ്കെടുത്തു.