ജയ്പുർ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച കേസിൽ യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ. രാജ്യത്തെ ‘കോച്ചിങ് ഹബ്’ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. നീറ്റ് പരിശീലനത്തിന് എത്തിയ വിദ്യാർഥികളാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ചയാണ് സംഭവം നടന്നത്. 20 ദിവസം മുൻപാണ് പെൺകുട്ടി പ്രതിയെ പരിചയപ്പെട്ടതെന്നാണ് മൊഴി. ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുന്ന ഇയാൾ പെൺകുട്ടിയെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെ അയാളും മൂന്നു സുഹൃത്തുക്കളും ചേർന്നാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പെൺകുട്ടി പൊലീസിനോടു പറഞ്ഞു.
Read more…
- ഇന്ത്യ സഖ്യത്തിന് തിരിച്ചടി; നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
- ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
18–20നും ഇടയിലുള്ളവരാണ് പ്രതികൾ. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സുഹൃത്തുക്കൾ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക