ഇക്കഴിഞ്ഞ ജനുവരിയില്‍ പുത്തൂരിലെ ശ്രീ മഹാ ദേവക്ഷേത്രത്തില്‍ വെച്ച് ഒരു അപൂര്‍വ്വ കല്യാണംനടന്നു. ലാമലെര്‍ ഇക്തിയോസിസ് എന്ന രാഗം ബാധിച്ച രണ്ടു പേരുടെ കല്യാണമായിരുന്നു അത്. ഇതൊരു സാധാരണ കല്യാണം പോലെത്തന്നെ നടക്കേണ്ട ഒന്നാണെങ്കിലും ഇരുവര്‍ക്കും ബാധിച്ച രോഗത്തെ തുടര്‍ന്നാണ് വ്യത്യസ്തമായത്. വിയര്‍പ്പുഗ്രന്ഥി ഇല്ല എന്നതാണ് ഈ അസുഖത്തിന്റെ വലിയ ബുദ്ധിമുട്ട്. പിന്നെ ശരീരത്തിന് പ്രത്യേകിച്ച് തൊലിക്ക് നിറവ്യത്യാസം ഉണ്ടാകും. അതുകൊണ്ട് വെയിലൊന്നും കൂതുതലായി കൊള്ളാനാകില്ല. മുഖമാകെ വലിഞ്ഞു മുറുകി തൊലി പൊട്ടിപ്പോയതു പോലെ തോന്നും. കണ്ണുകള്‍ തള്ളിയിട്ടുണ്ടാകും.
ശരീരമാസകലം പൊള്ളലേറ്റ പോലെയാണ് തോന്നുക. പക്ഷെ, ഇതൊന്നും ശാലിനിക്കും ശിവനും ഒരു തടസ്സമേ ആയില്ല. കാരണം., ഇരുവരും ലാമലെര്‍ ഇക്തിയോസിസ് രോഗം ബാധിച്ചവരാണ്. കല്യാണം കഴിഞ്ഞിട്ട് ഇപ്പോള്‍ പ്രണയ ദിനവും കഴിഞ്ഞു പോയിരിക്കുന്നു. അവര്‍ സന്തോഷത്തോടെ കഴിയുന്നു. പലപ്പോഴും ആള്‍ക്കൂട്ടങ്ങളിലേക്ക് ചെയ്യാന്‍ സ്വയം മടികാണിക്കും. എങ്കിലും അങ്ങനെ പോകേണ്ട സാദഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ആളുകള്‍ പല രീതിയിലും പെരുമാറും. പലര്‍ക്കും ഇതൊക്കെ കാണുന്നത് തന്നെ ബുദ്ധിമുട്ടാണ്. അരോചകമായി നോക്കുന്നവരുണ്ട്. അടുത്തേക്കു വരാന്‍ പോലും മടിച്ചു പിന്‍വലിയുന്നവരെ കണ്ടിട്ടുണ്ട്.
ദൂരെ നിന്നുതന്നെ തങ്ങളെ ഒഴിവാക്കാനായി മുഖം തിരിക്കുന്നവരും, ഓചി മാറുന്നവരെയും കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ സ്വയം ചോദിക്കുന്ന കാര്യമാണ് ‘എന്തിനാണ് ഈ അസുഖം വന്നതെന്ന്’. ഈ ജന്‍മത്തില്‍ ഇങ്ങനെ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മാത്രമല്ല, ഇത്തരക്കാര്‍ക്ക് ഒരു സംഘടന വരെയുണ്ട്. അതിന്റെ മീറ്റിംഗും ചേരാറുണ്ട് അവിടെ വെച്ചാണ് ശാലിനിയും ശിവനും തമ്മില്‍ കാണുന്നതും ആരുമറിയാതെ ഇഷ്ടപ്പെടുന്നതും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നതും. പരസ്പരം സംസാരിച്ച് ഇഷ്ടപ്പെട്ടു. എങ്കിലും ആരോടും വിവാഹത്തെപ്പറ്റിയോ പ്രണയത്തെ പറ്റിയോ അറിയിച്ചില്ല. .
അതുകൊണ്ട് തന്നെ നേരിട്ട് കാണുമ്പോഴൊന്നും അധികം സംസാരിക്കാനൊന്നും സമയവും കിട്ടിയിരുന്നില്ല. ലാമലെര്‍ ഇക്തിയോസിസ് രോഗബാധിതരുടെ ചില മീറ്റിങ്ങുകള്‍ നടക്കുമ്പോഴാണ് പരസ്പരം കാണുന്നത്. അവിടെയുള്ളവര്‍ക്ക് പരസ്പരം അറിയാമെങ്കിലും ശാലിനിയുടെയും ശിവന്റെയും പ്രണയം അറിയില്ല. അതുകൊണ്ട് അവിടെവച്ച് നേരിട്ട് സംസാരിക്കാന്‍ ഇരുവരും തയ്യാറായിട്ടില്ല. മൊബൈല്‍ ഫോണ്‍ വഴിയായിരുന്നു ഞങ്ങളുടെ പ്രണയം കൂടുതലും നടന്നത്. വീഡിയോ കോളുകളിലൂടെയാണ് പരസ്പരം കാണുന്നതും. തൃശൂരില്‍ വച്ചാണ് ആദ്യമായി ഇരുവരും കാണുന്നത്.
ഞങ്ങടെ വിവാഹ വിഡിയോ വൈറലായതോടെ ഒരുപാട് പേര്‍ പലതും പറഞ്ഞിട്ടുണ്ട്. എന്തിനാണ് നിങ്ങള്‍ വിവാഹം ചെയ്തത് എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. അസുഖമുള്ള നിങ്ങള്‍ക്ക് ഒറ്റയ്ക്ക് തന്നെ ജീവിക്കാന്‍ പറ്റുന്നില്ല. പിന്നെങ്ങനെയാണ് കുടുംബമായി ജീവിക്കുക എന്നൊക്കെ പലരും പറയുന്നുണ്ട്. പിന്നെ ഒരുപാട് പേര്‍ പറഞ്ഞു കേട്ടത് ഞങ്ങള്‍ക്ക് കുട്ടികളുണ്ടായാല്‍ എന്തുചെയ്യും, കുട്ടികളോട് ചെയ്യുന്ന വലിയ തെറ്റാവും ഇത് എന്നൊക്കെയാണ്. അതെല്ലാം കേള്‍ക്കുമ്പോള്‍ വലിയ സങ്കടമുണ്ട്. കാരണം ഒരു കൂട്ട് വേണം എന്ന് തോന്നിയതു കൊണ്ടാണ് ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ശിവന്‍ വിഷമത്തോടെയാണ് ഇത് പറയുന്നത്.
കുട്ടികളുണ്ടാകുമ്പോള്‍ അവര്‍ക്ക് ഈ പ്രശ്‌നം ഉണ്ടാകുമെന്ന് ഉറപ്പ് പറയാനാകില്ല. കാരണം ഞങ്ങളുടെ അച്ഛനും അമ്മയ്ക്കുമൊന്നും ഇത്തരത്തില്‍ ചര്‍മത്തിന് യാതൊരു പ്രശ്‌നമവുമില്ല. അസുഖം വരുന്നത് നമ്മുടെ കുറ്റം കൊണ്ടല്ലല്ലോയെന്നും ശിവന്‍ പറയുന്നു. ശിവന്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ ആ കണ്മുകള്‍ നിറഞ്ഞിരുന്നു. അതേസമയം, ഞങ്ങള്‍ ഒന്നായതില്‍ സന്തോഷിക്കുന്ന ഒരുപാട് പേരുണ്ട്. ഒരിക്കലും വിവാഹം നടക്കില്ലെന്ന് കരുതിയ ആളായിരുന്നു ഞാന്‍. സ്വപ്നത്തില്‍ പോലും വിവാഹത്തെപ്പറ്റി ചിന്തിച്ചിട്ടില്ല. എന്റെ പ്രായത്തിലുള്ളവര്‍ വിവാഹം ചെയ്ത് ജീവിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും എനിക്ക് സങ്കടം വന്നിട്ടുണ്ട്. ശിവന്‍ പറയുന്നു.
പക്ഷേ, ഇന്നത് സാധ്യമായി. ഇനി ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കണം. പരസ്പരം ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ആരെയാണ് പേടിക്കേണ്ടത്. ഒരു കടയില്‍ ഇപ്പോള്‍ ജോലിക്ക് നില്‍ക്കുന്നു. സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ, സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ല. പലരും കുറ്റപ്പെടുത്താന്‍ മാത്രമാണ് സമയം കണ്ടെത്തുന്നതും ശ്രമിക്കുന്നതും. കൂട്ടുകാരെല്ലാം കൂടെയുണ്ട് എന്നത് ഒരാശ്വാസമാണ്. എന്നാല്‍, പിന്തുണ നല്‍കുന്നില്ലെന്നത് വലിയ വിഷമം തരുന്നുണ്ട്. ഈ പ്രണയ ദിനത്തില്‍ ശിവന്‍ ശാലിനിക്ക് ഒരിക്കലും മറക്കാനാവാത്ത പ്രണയദിന സമ്മാനം കൊടുക്കുമെന്നാണ് പറഞ്ഞിരുന്നത്. അത് കൊടുത്തിട്ടുണ്ടാകും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക