രാത്രിയിൽ ഈ ഭക്ഷണങ്ങളോട് ഉറപ്പായും നോ പറയണം കാരണമിതാണ്

രാത്രിയിൽ ഈ ഭക്ഷണങ്ങളോട് ഉറപ്പായും നോ പറയണം<br> കാരണമിതാണ്ഐസ്ക്രീംരാത്രിയില്‍ ഐസ്ക്രീം കഴിക്കുന്നത് ശരീരത്തിലെ സമ്മര്‍ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്‍റെ തോത് ഉയര്‍ത്തും. ഇത് രാത്രിയില്‍ ഉറക്കത്തെ തടസ്സപ്പെടുത്താം.ഗ്രീന്‍ ടീആരോഗ്യത്തിന് വളരെ നല്ല പാനീയമാണ് ഗ്രീന്‍ ടീ. പക്ഷേ, രാത്രിയില്‍ ഇത് ഒഴിവാക്കേണ്ടതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കഫൈനും സ്റ്റിമുലന്‍റുകളും ഹൃദയനിരക്ക് ഉയര്‍ത്താം.ചീസ്രാത്രിയില്‍ ചീസ് കഴിക്കുന്നത് ഉറക്കത്തിന്‍റെ നിലവാരം കുറച്ച് ശരീരത്തിന്‍റെ ജാഗ്രത വര്‍ധിപ്പിക്കും.കെച്ചപ്പും ഫ്രൈസുംഎണ്ണമയമുള്ള ഫ്രൈസും അസിഡിക് മയമായ കെച്ചപ്പും രാത്രിയില്‍ ശരീരത്തിന് തീരെ അനുയോജ്യമായ ഭക്ഷണമല്ല.വൈന്‍ശരീരത്തിന്‍റെ ബയോളജിക്കല്‍ ക്ലോക്കിനെ താളം തെറ്റിക്കുമെന്നതിനാല്‍ വൈനും രാത്രിയില്‍ അത്ര നല്ലതാകില്ല.സിട്രസ് പഴങ്ങള്‍ഓറഞ്ച്, മുന്തരി പോലുള്ള സിട്രസ് പഴങ്ങള്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ അധികരിപ്പിക്കുമെന്നതിനാല്‍ രാത്രിയില്‍ ഇവ കഴിക്കരുത്.ഉള്ളിസവാള, വെളുത്തുള്ളി, ഉള്ളി പോലുള്ളവ രാത്രിയില്‍ പച്ചയ്ക്ക് കഴിക്കരുത്. ഇതില്‍ നിന്നു വരുന്ന ഗ്യാസ് വയറിലെ മര്‍ദത്തെ വ്യതിയാനപ്പെടുത്തി തൊണ്ടയില്‍ ആസിഡ് റീഫ്ളക്സിന് കാരണമാകാം.കാപ്പികാപ്പി നല്‍കുന്ന ഊര്‍ജം എട്ട് മുതല്‍ 14 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. ഇതിനാല്‍ രാത്രിയില്‍ കുടിക്കുന്നത് ഉറക്കത്തെ ബാധിക്കും.ഷുഗര്‍ സീറിയല്‍ഉയര്‍ന്ന തോതില്‍ പഞ്ചസാര അടങ്ങിയ ഷുഗര്‍ സീറിയല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാനും താഴാനും കാരണമാകുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും.

Latest News