തൃശൂര്‍: സിവില്‍ സര്‍വീസ് ലക്ഷ്യമിടുന്ന വിദ്യാര്‍ഥികള്‍ക്കായി മണപ്പുറം സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന ടാലന്റ് ഹണ്ട് പരീക്ഷ ഇന്ന് നടക്കും. തൃശൂര്‍ പൂങ്കുന്നത്തുള്ള അക്കാദമിയില്‍ രാവിലെ ഒന്‍പതു മുതലാണ് പരീക്ഷ നടക്കുന്നത്. ആറു മുതല്‍ പത്ത് വരെയുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദ വിദ്യാര്‍ഥികള്‍ തുടങ്ങി മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന മത്സരപരീക്ഷകളില്‍ ഓരോ വിഭാഗത്തില്‍ നിന്നുള്ള വിജയികള്‍ക്കും യഥാക്രമം 10000, 7000, 3000 രൂപ സമ്മാനമായി ലഭിക്കും. കൂടാതെ പരീക്ഷയില്‍ 25മുതല്‍ 100 ശതമാനം വരെ മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് മണപ്പുറം സിവില്‍ സര്‍വീസ് അക്കാദമി സ്കോളര്‍ഷിപ്പ് നല്‍കും . ആറു മുതല്‍ പത്ത് വരെയുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ ഹയര്‍ സെക്കന്‍ഡറി, ബിരുദ വിദ്യാര്‍ഥികള്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാം. തുടര്‍ന്നു സിവില്‍ സര്‍വ്വീസ് അഖിലേന്ത്യാ റാങ്ക് ഹോള്‍ഡര്‍മാരായ ഹാഷിന് ജിത്തു, മുഹമ്മദ് അഫ്സല് എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍ നയിക്കും. മത്സര പരീക്ഷയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിയില്‍ രാവിലെ 8 മുതല്‍ 9 വരെ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് . കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, 9633086505