മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് ലോകത്തോട് ആഹ്വാനം ചെയ്ത മഹാന്മാരുടെ രാജ്യമായിരുന്നു ഇന്ത്യ. വിവിധ മനുഷ്യരും, വിശ്വാസങ്ങളും, ഒരുമയോടെ പൊയ്ക്കൊണ്ടിരുന്ന നാടായത് കൊണ്ടാണ് ഇന്ത്യയെ നാനാത്വത്തിൽ ഏകത്വം എന്ന് അഭിസംബോധന ചെയ്തത്.
ഇന്ത്യക്ക് പ്രത്യകിച്ചൊരു മതമോ, ഭാഷയോ ഇല്ല. ഇന്ത്യ ഒരു ജനാതിപത്യ രാജ്യമാണ്. വിവിധ സംസ്ക്കാരങ്ങളും, മതങ്ങളും ഉൾപ്പെടുന്ന രാജ്യമാണ്. ഒരു ജനാതിപത്യ രാജ്യമെന്ന നിലയിൽ മറ്റൊരു വ്യക്തിയുടെ മതത്തെയോ വിശ്വാസത്തെയോ ഹനിക്കുവാൻ ആർക്കും അവകാശമില്ല.
ഒരിക്കൽ അബ്ദുൽ കാലം പറഞ്ഞത് മറ്റൊരാളുടെ മൂക്കിന്റെ തൊട്ടടുത്തു വരെ മാത്രമേ നിങ്ങളുടെ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുള്ളു എന്നാണ്. അതുകൊണ്ട് അർത്ഥമാക്കുന്നത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാൻ വേറൊരു വ്യക്തിക്ക് അവകാശമില്ല എന്നാണ്.
കഴിഞ്ഞ പത്തു വർഷക്കാലത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങൾ എടുത്തു നോക്കുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത് ഹിന്ദുത്വ ദേശിയ വാദികളുടെ മനുഷ്യത്വ രഹിതമായ പ്രവർത്തങ്ങൾ മാത്രമാണ്. നിരവധി അജണ്ടകളിലൂടെ അധികാരികൾ ഒളിച്ചു കടത്തുന്നത് വർഗീയതയും, ജാതീയതയും കൂടിയാകുന്നു.
നിരവധി സമരങ്ങളിലൂടെ, സത്യാഗ്രഹങ്ങളിലൂടെ കഴിഞ്ഞു പോയ തലമുറ നേടിയെടുത്ത ഇന്ത്യൻ മൂല്യങ്ങളുടെ പ്രസക്തി ഇപ്പോൾ അപ്രസക്തമായി കൊണ്ടിരിക്കുകയാണ്. അതിനാലാവണം കഴിഞ്ഞ സ്വന്തന്ത്ര്യ ദിനത്തിൽ ഭരണഘടന ആമുഖം പങ്കു വച്ചപ്പോൾ പല വാക്കുകളും മാഞ്ഞു പോയത്. പുസ്തകങ്ങളിൽ ഇന്ത്യ മാറി ഭാരതമാകുന്നതും, പരീക്ഷ ചോദ്യങ്ങളിൽ ഗാന്ധിജിയുടെ കൊലപാതകം ആത്മഹത്യയായി മാറുന്നതും രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്.
ഹിന്ദുത്വ ദേശിയ വാദികളുടെ അജണ്ടയുടെ ഭാഗമാണ് അസമിൽ നടന്ന ഭീക്ഷണി. അസമിലെ ക്രിസ്ത്യൻ സ്കൂളിൽ നിന്നും മത ചിഹ്നങ്ങളെല്ലാം എടുത്തു മാറ്റണമെന്നാണ് ഹിന്ദുത്വ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനായി 15 ദിവസമാണ് സംഘടന സ്കൂളിന് അനുവദിച്ചു നൽകിയിട്ടുള്ളത്. ഈ 15 ദിവസത്തിനുള്ളിൽ അവർ ആവിശ്യപ്പെട്ട വിധം മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
സ്കൂൾ ക്യാമ്പസ്സിൽ ഉൾപ്പെട്ടിരിക്കുന്ന യേശുവിന്റെയും, മറിയത്തിന്റെയും രൂപങ്ങൾ ഉൾപ്പടെ, ചാപ്പലും പൊളിച്ചു നീക്കം ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം.
ക്രിസ്ത്യൻ മിഷനറിമാർ സ്കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മതസ്ഥാപനങ്ങളാക്കി മാറ്റുകയാണ്. ഞങ്ങൾ അത് അനുവദിക്കില്ല എന്നാണ് ഈ വിഷയത്തോട് ഹിന്ദു സംഘടനയുടെ പ്രസിഡൻ്റ് സത്യ രഞ്ജൻ ബോറ പ്രതികരിച്ചത്. ഫെബ്രുവരി 7 നു ഗുവാട്ടിയിൽ നടന്ന സമ്മേളനത്തിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്
ഞങ്ങൾക്ക് ഭീക്ഷണിയുണ്ട്, പക്ഷെ അതെന്തിനാണെന്നു അറിയില്ല എന്നാണ് ഗുവാഹത്തി ആർച്ച് ബിഷപ്പ് ജോൺ മൂലച്ചിറ വ്യക്തമാക്കിയത്. മത പരിവർത്തനം മിഷണിമാർ നടത്തുന്നു എന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നു, തുടർന്ന് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹിന്ദുത്വ ദേശിയ വാദികളുടെ വിവിധ തരത്തിലുള്ള അക്രമങ്ങൾ കഴിഞ്ഞ കുറച്ചു വർഷക്കാലമായി അനുഭവിക്കു എന്നാണ് നോർത്തിലെ ക്രിസ്തീയ നേതാക്കൾ പറയുന്നത്. ക്രിസ്ത്യൻ മതത്തെ അപമാനിക്കുന്നതിനും,പൈശാശിക മതമായി നിർമ്മിക്കുന്നതിനുള്ള ശ്രമം ഹൈന്ദവ സംഘടനകൾക്കിടയിൽ നടക്കുണ്ട് എന്നും അവർ കൂട്ടി ചേർത്തു .
അസമിൽ, ക്രിസ്ത്യാനികൾ ജനസംഖ്യയുടെ 3.74 ശതമാനമാണ് ഉള്ളത്. 2023ലെ ആദ്യ എട്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ ഹിന്ദുത്വ ദേശീയ വാദികളിൽ നിന്നും 525 ആക്രമണങ്ങൾ നേരിടേണ്ടി വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിലെ മതേതരത്വവും, ഐക്യവും പുസ്തകങ്ങളിലും, സമര സത്യാഗ്രഹ കഥകളിലും മാത്രം ഒതുങ്ങി പോയോ; എന്ന ചോദ്യം നിലനിൽക്കുമ്പോൾ തന്നെ ഇന്ത്യൻ ജനാതിപത്യ വാദികൾ ; ഒളിച്ചു കടത്തുന്ന രഷ്ട്രീയ വർഗീയ അജണ്ടകളെ പറ്റിയും ബോധമുള്ളവരായിക്കേണ്ടതുണ്ട്.
ഇന്ത്യൻ മുസ്ലീങ്ങളുടെ വീടുകൾക്ക് നേരെ അതിക്രമം : 617 മുസ്ലീങ്ങളുടെ വീടുകൾ പൊളിച്ചുമാറ്റി
കേന്ദ്രത്തിന്റെ നാരീ ശക്തി, ശക്തിപ്പെടുത്തുന്നതാരെ?
Is religion a political weapon: മതം രാഷ്ട്രീയ ആയുധമോ ?
മോദിക്കാലം:ഇന്ത്യയിലെ നയതന്ത്രങ്ങൾ
ഇന്ത്യയുടെ നീതി: ബിൽക്കിസ് ബാനോവിന് ലഭിക്കുമ്പോൾ