ആരാധകരുടെ മനം കവർന്നു ട്രഡീഷണൽ ലുക്കിൽ അതിസുന്ദരിയായി ഹണി റോസ്

ഹണി റോസ്പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഓരോ വരവിലും വ്യത്യസ്തമായാണ് ഹണി റോസ് എത്തുന്നത്. ഇത്തവണയും ആ മുറ താരം തെറ്റിച്ചില്ല. ഇപ്പോഴിതാ ഏറ്റവും അടുത്തു ഒരു ഉദ്ഘാടനത്തിനു എത്തിയപ്പോഴുള്ള ഹണി റോസിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.മോഡേൺ ഗ്ലാമറസ് ലുക്കിൽ നിന്നും ട്രെഡിഷണൽ ലുക്കിലേക്ക്എപ്പോഴും മോഡേൺ ഗ്ലാമറസ് ലുക്കിലാണ് ഹണി റോസ് എത്തുന്നത്. എന്നാൽ ഇത്തവണ എത്തിയത് അൽപ്പം ട്രെഡിഷണൽ ലുക്കിൽ അതിസുന്ദരിയായാണ്. താരം അതിഥിയായി എത്തിയ പരിപാടിയിൽ രഞ്ജിനി ഹരിദാസ് ആയിരുന്നു അവതാരകഗോഡസ്ഗോഡസ് എന്ന് വിളിക്കാവുന്ന തരം വസ്ത്രവും വേഷവിധാനങ്ങളുമായിരുന്നു ഹണി റോസിന്റേത്. ഹണി വന്നുചേർന്നതും പാട്ടിട്ട് ഡാൻസ് ചെയ്ത് ആരാധകരും ആവേശകൊടുമുടിയിലെത്തി.ഹരം കൊണ്ട് ആരാധകർപ്രഭു ദേവ ആടിത്തകർക്കുകയും അത് കണ്ട് എണ്ണമറ്റ വേദികളിൽ പലരും നിറഞ്ഞാടുകയും ചെയ്ത ഗുലെബാവാലി എന്ന ഗാനത്തിനാണ് ഹണിയുടെ ആരാധകരും ചുവടു വച്ചത്. കാഴ്ചക്കാർ ഹരം കൊണ്ടിളകിയതും ഹണിയും അവർക്കൊപ്പം ചുവടുകളുമായി വേദിയിൽ കൂടെക്കൂടിനിറഞ്ഞുകവിഞ്ഞു ആൾക്കൂട്ടംആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള തത്രപ്പാട് ഹണി ഉദ്‌ഘാടനത്തിന് പോയ വേദിയിൽ നോക്കിയാൽ കാണാം. ആൾക്കൂട്ടത്തെ വേലികെട്ടി നിയന്ത്രിച്ചു എങ്കിലും അവസരം കിട്ടിയാൽ അവർ പുറത്തേക്ക് ഒഴുകും എന്ന നിലയിലാണ് ദൃശ്യങ്ങളിലൂടെ കാണാൻ സാധിക്കുന്നത്.ഹെയർസ്റ്റൈലിലെ മാറ്റങ്ങൾഎന്തായാലും ആരാധകരുടെ ആവശ്യം മാനിച്ച് ഹണി റോസ് ഹെയർസ്റ്റൈലിൽ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. ഇപ്പോഴും കളർ പുരട്ടിയ തലമുടിയാണുള്ളത് എങ്കിലും അത് ഹണിയുടെ പതിവ് ശൈലിയിൽ ഭംഗിയായി ചീകി ഒതുക്കി നീളത്തിൽ കിടപ്പുണ്ട്. ഹെയർ സ്റ്റൈൽ കൂടി ചേർന്നപ്പോൾ താരം അതിസുന്ദരിയായി.സ്ഥിരമായി എത്തുന്ന ആരാധകവൃന്ദംഈ വർഷം ആരംഭിച്ചതു മുതൽ നിരവധി ഉദ്ഘാടനങ്ങളാണ് ഹണി റോസിന് ലഭിച്ചത്. എല്ലാ ഉദ്ഘാടനങ്ങളിലും സ്ഥിരമായി എത്തുന്ന ആരാധകവൃന്ദവും താരത്തിനുണ്ട്. പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഹണി റോസിന്റെ ആരാധികമാരാണ്.

Latest News