ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി യാമി ഗൗതം. സിനിമ പ്രമോഷനിടെയാണ് താരം സന്തോഷവാർത്ത പങ്കുവെച്ചത്.
സംവിധായകൻ ആദിത്യ ധര് ആണ് യാമിയുടെ ഭര്‍ത്താവ്. ഇരുവരും ഒന്നിക്കുന്ന ആര്‍ട്ടിക്കിള്‍ 370 ന്റെ ട്രെയിലര്‍ ലോഞ്ചിന് ഇടയിലാണ് കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ദമ്പതികള്‍ വെളുപ്പെടുത്തിയത്.
ഗര്‍ഭകാലത്തെ ഷൂട്ടിങ് അനുഭവത്തേക്കുറിച്ചും യാമി തുറന്നു പറഞ്ഞു. ഗര്‍ഭകാലത്തിന്റെ ആദ്യ മാസങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ആക്ഷന്‍ രംഗങ്ങള്‍ പോലും ഈ സമയത്ത് യാമിക്ക് അഭിനയിക്കേണ്ടിവന്നു.
ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് താരം പറയുന്നത്. മാനസികമായും ബുദ്ധിമുട്ടിക്കുന്നതായിരുന്നു. ഭര്‍ത്താവിന്റേയും ടീമിന്റേയും തന്റെ കുടുംബത്തിന്റേയുമെല്ലാം പിന്തുണയില്ലായിരുന്നെങ്കില് ഇത് സാധിക്കുമായിരുന്നില്ലെന്നും താരം പറഞ്ഞു.
ചിത്രത്തിലെ കഠിനമായ പരിശീലന രംഗമുണ്ടായിരുന്നു. വളരെ ശ്രദ്ധിക്കേണ്ട സമയമായിരുന്നു. ആ സമയത്ത് രഹസ്യമായി എന്നെ നോക്കിയ ഡോക്ടര്‍മാര്‍ക്ക് നന്ദി. ഭാഗ്യത്തിന് കുറിച്ച് ഭാഗം മാത്രമേ ചിത്രീകരിക്കാനുണ്ടായിരുന്നുള്ള.
പക്ഷേ കുഞ്ഞും ഈ സിനിമയുടെ ഭാഗമായി എന്നത് അവിശ്വസനീയമാണ്. എന്റെ അമ്മ ജോലി ചെയ്യുന്നത് കണ്ട് വളര്‍ന്നത് എനിക്ക് പ്രചോദനമായിട്ടുണ്ട്. നമ്മള് ഇന്ത്യന്‍ വനിതകള്‍ പ്രശംസിക്കപ്പെടുന്നതിനേക്കാള്‍ ശക്തരാണ്.- യാമി ഗൗതം പറഞ്ഞു.
താരത്തിന്റെ ഭര്‍ത്താവും കുഞ്ഞു വരുന്നതിലെ സന്തോഷം പങ്കുവച്ചു. സിനിമ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കുഞ്ഞിനെക്കുറിച്ച് അറിയുന്നത്. അഭിമന്യുവിന്റെ കഥ പോലെയാണ് തോന്നിയത് എന്നുമാണ് ധര് പറഞ്ഞത്. 2021ലാണ് ഇരുവരും വിവാഹിതരായത്.
READ MORE:
. Yatra 2| തിയറ്ററുകളിൽ ആവേശം സൃഷ്ടിച്ചു ‘യാത്ര 2’: മമ്മൂട്ടിയും ജീവയും പ്രധാന വേഷങ്ങളിൽ
. Bheeman Raghu| ‘അറിയാതെ വന്ന നാക്കുപിഴ: ആർക്കെങ്കിലും വേദന തോന്നിയെങ്കിൽ മാപ്പുപറയുന്നു’: ഭീമൻ രഘു