വൈക്കം : കോട്ടയത്ത് യുവാവ് ഓടുന്ന ട്രെയിനിൽനിന്ന് ചാടിയത്, തിരക്കേറിയ കംപാർട്ട്മെന്റിലിരുന്ന് ഇയാൾ പുകവലിച്ചപ്പോൾ യാത്രക്കാർ റയിൽവേ പൊലീസിനെ വിവരം അറിയിച്ചതിനു പിന്നാലെ. ഇതേത്തുടർന്നു റയിൽവേ പൊലീസും ടിക്കറ്റ് പരിശോധകനും കംപാർട്ട്മെന്റിൽ എത്തിയിരുന്നു. ട്രെയിനിന്റെ വാതിലിൽ നിന്നു യാത്ര ചെയ്യുകയായിരുന്ന ഇയാൾ ഇതോടെ ചവിട്ടുപടിയിലേക്ക് അപകടകരമായ രീതിയിൽ ഇറങ്ങി നിന്നു. ഇയാൾ ലഹരിയിലായിരുന്നോ എന്നും സംശയമുണ്ട്.
https://www.youtube.com/watch?v=lWvYkBFTp0g
ചവിട്ടുപടിയിൽ നിന്നു യാത്ര ചെയ്യുകയായിരുന്ന യുവാവിനോട് സിവിൽ പൊലീസ് ഓഫിസറും ടിടിആറും അകത്തേക്കു കയറാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഈ ദൃശ്യങ്ങൾ മറ്റൊരു യുവാവ് മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. തുടർന്ന് അപ്രതീക്ഷിതമായി അൻസാർ ഖാൻ പുറത്തേക്ക് എടുത്തു ചാടുകയായിരുന്നു. ഈ ദൃശ്യം പൊലീസ് കൺട്രോൾ റൂമിലേക്ക് അയച്ചു കൊടുത്തു.
- ഗസ്സയിലെ വെടിനിർത്തലിനുള്ള ആന്റണി ബ്ലിങ്കന്റെ ദൗത്യം പരാജയം
- തൃശൂരിൽ കെ.എസ്.ആർ. ടി.സിയും,ലോറിയും കൂട്ടിമുട്ടി വൻ അപകടം:നിരവധി പേർക്ക് പരിക്ക്:നാലുപേരുടെ നില ഗുരുതരം
- കെപിസിസി സമരാഗ്നി ജാഥയ്ക്ക് ഇന്ന് തുടക്കം