Bheeman Raghu| ‘അറിയാതെ വന്ന നാക്കുപിഴ: ആർക്കെങ്കിലും വേദന തോന്നിയെങ്കിൽ മാപ്പുപറയുന്നു’: ഭീമൻ രഘു

ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു വേദിയിൽ സംസാരിക്കുന്നതിനിടെ നടൻ ഭീമൻ രഘുവിന്റെ നാക്കുപിഴകൊണ്ട് അസഭ്യവാക്കു പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

മോഹൻലാലിന്റെ നരസിംഹം എന്ന ചിത്രത്തിലെ ഭീമൻ രഘു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗ് പറഞ്ഞാണ് താരം സ്വയം തന്നെ വെട്ടിലായത്. ‘‘പാലക്കാട് വിക്ടോറിയ കോളജ് മുതൽ’’ എന്ന് തുടങ്ങുന്ന ഡയലോഗിൽ ആവേശം കൊണ്ടതാണ് താരത്തിന് അബദ്ധമായത്. സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വിഡിയോ വൈറലായത്.

എന്നാൽ താൻ ആ സിനിമയിലെ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്നും വേഗത്തിൽ പറയുന്നതിനിടെ ഒരു വാക്ക് നാക്കുപിഴയായി കയറിക്കൂടിയതാണെന്നും ഭീമൻ രഘു ഒരു ഓൺലൈൻ മാധ്യമത്തിനോട് പറഞ്ഞു.

ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ വന്ന നാക്കുപിഴയിൽ ആർക്കെങ്കിലും വേദന തോന്നിയെങ്കിൽ അവരോട് മാപ്പുപറയുന്നുവെന്നും ഭീമൻ രഘു പറഞ്ഞു.   

‘‘പാലക്കാട് പമ്പാനിധി എന്ന ഫൈനാൻസ് സ്ഥാപനത്തിന്റെ ഓഫിസ് ഉദ്ഘാടനത്തിനു പോയപ്പോൾ ആരോ എടുത്ത വിഡിയോ ആണത്. ‘നരസിംഹം’ എന്ന സിനിമയിലെ എന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ആണ് അത്. ‘പാലക്കാട് വിക്ടോറിയ കോളജ് മുതൽ കോട്ട മൈതാനം വരെ ഓടിച്ചിട്ടു തല്ലിയ” എന്ന് തുടങ്ങുന്ന ഡയലോഗ് ആണത്.  അതിലെ ഒരു അക്ഷരം വിഴുങ്ങിയാണ് സിനിമയിൽ പറഞ്ഞത്. എങ്കിലും ഉദേശിച്ചത് ആ വാക്ക് തന്നെ ആണല്ലോ. 

ആ പരിപാടിക്കു ചെന്നപ്പോൾ അവിടുത്തെ നാട്ടുകാർ ആ ഡയലോഗ് നേരിട്ട് പറയാൻ നിർബന്ധിച്ചു. ഡയലോഗ് പറഞ്ഞു വന്നപ്പോൾ ആ മുഴുവൻ വാക്ക് വായിൽ നിന്നു വീണുപോയി. അത് ആരോ വിഡിയോ പിടിച്ച് അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

അത് പറയണം എന്ന് ഉദ്ദേശിച്ച് പറഞ്ഞതല്ല. പക്ഷേ ഡയലോഗ് മുഴുവൻ സ്പീഡിൽ പറഞ്ഞു വന്നപ്പോ ഒരു ‘റി’ കൂടി അതിൽ കയറിക്കൂടി. അതൊരു നാക്കുപിഴ ആയി കണ്ടാൽ മതി. ആ വാക്ക് പറയാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല.

ഒരു ‘റി’ വരുത്തി വച്ച വിന. ആരെയും വിഷമിപ്പിക്കാനോ മുറിപ്പെടുത്താനോ ഞാൻ ഉദ്ദേശിച്ചില്ല. എന്റെ വിഡിയോ കണ്ടു ആർക്കെങ്കിലും വിഷമം തോന്നുന്നെങ്കിൽ ഞാൻ അവരോടെല്ലാം ക്ഷമ ചോദിക്കുന്നു. ഭീമൻ രഘു പറഞ്ഞു.

‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിലാണ് ഭീമൻ രഘു അവസാനം അഭിനയിച്ചത്. ‘ചാണ’ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം സംവിധായകനായും അദ്ദേഹം അരങ്ങേറ്റം കുറിച്ചിരുന്നു. കടുത്ത ഇടതുപക്ഷ അനുഭാവിയായ ഭീമൻ രഘു രാഷ്ട്രീയ രംഗത്തും വളരെ സജീവമാണ്.

READ MORE: Siren (2024)| ജയം രവിയും കീർത്തി സുരേഷും ഒന്നിക്കുന്ന ചിത്രം: ‘സൈറൻ’ ട്രെയ്‌ലർ പുറത്തിറക്കി

READ MORE: Anna Ben| ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യിൽ ഭാഗമായി അന്ന ബെന്നും: തെലുങ്കിലെ അന്നയുടെ ആദ്യ ചിത്രം

READ MORE: Bramayugam (2024): ‘ഭ്രമയുഗ’ത്തിന്റെ യഥാർത്ഥ ബജറ്റ് വെളിപ്പെടുത്തി നിർമ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര

READ MORE: ‘ആക്ഷൻ ഹീറോ ബിജു’ രണ്ടാം ഭാഗം ഉടൻ

READ MORE: Suresh Gopi മുപ്പത്തിനാല് വർഷത്തെ വിവാഹ ജീവിതം: ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകളുമായി നടൻ സുരേഷ് ഗോപി