ബി ജെ പി കേന്ദ്രത്തിൽ ഭരണത്തിൽ വന്നിട്ട് 10 വര്ഷം തികഞ്ഞിരിക്കുന്നു. കൺകെട്ടും, തന്ത്രങ്ങളും മനസിലാക്കാൻ സാധ്യതയുള്ള മനുഷ്യർക്ക് ഈ പത്തു വർഷത്തിനുള്ളിൽ നടന്ന രാഷ്ട്രീയ അജണ്ടകൾ, പ്രവർത്തനങ്ങൾ , പദ്ധതികൾ എന്നിവയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്.
ഫെബ്രുവരി 1 2024 ൽ നടന്ന യൂണിയൻ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നാരി ശക്തിയെ കുറിച്ച് പ്രതിപാധിച്ചിട്ടുണ്ടായിരുന്നു. ഈ പത്തു വർഷത്തിനുള്ളിൽ മോദി ഭരണത്തിന്റെ ഏറ്റവും വലിയ മൂല്യമായി കണക്കാക്കുന്നത് നാരി ശക്തിയെന്ന ആശയത്തെയാണ്. ഈ പത്തു വര്ഷത്തിനുള്ളിലാണ് സ്ത്രീകൾ ഏറ്റവും കൂടുതൽ സ്വതന്ത്രമായും, ഫൈനാൻഷ്യലി സ്വതന്ത്രമായും ജീവിക്കാൻ ആരംഭിച്ചത് എന്നാണ് ധനകാര്യ മന്ത്രി അഭിപ്രായപ്പെട്ടത്.
പല മുഖ്യധാരാ മാധ്യമങ്ങളും ആഘോഷിച്ച നാരീ ശക്തി എന്ന ആശയത്തിനയെ ഉപോത്പന്നമായിരുന്നു ദീൻദയാൽ അന്ത്യോദയ യോജന, നാഷണൽ റൂറൽ ലിവിലി ഹൂഡ്സ് തുടങ്ങിയ പദ്ധതികൾ. ഈ പദ്ധതികൾ മുഖാന്തിരം ഒരു വര്ഷം കൊണ്ട് ഒരു കോടി സ്ത്രീകളെ സ്വയം വരുമാനമുള്ളവരായി പാകപ്പെടുത്തും എന്നതായിരുന്നു ലക്ഷ്യം .
2023 ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതി, കൃഷി, പ്ലംബിംഗ്, മറ്റ് ജോലികൾ, തുടങ്ങി ഡ്രോണുകളുടെ അറ്റകുറ്റപ്പണികൾക്കും പ്രവർത്തിപ്പിക്കുന്നതിനും ലെഡ് ബൾബുകൾ നിർമ്മിക്കുന്നതിനും സ്ത്രീകളെ പരിശീലിപ്പിക്കുന്നതിനും ലക്ഷ്യമിട്ടു.
മന്ത്രാലയം മൂന്നാം കക്ഷി കരാറുകൾ ഉണ്ടാക്കുകയും അവരുടെ ഉൽപ്പന്നങ്ങൾ ബ്രാൻഡിംഗ് ചെയ്യാനും വിപണനം ചെയ്യാനും ഈ സ്ത്രീകളെ പ്രാപ്ത്തരാക്കി പതഞ്ജലി, ഫ്ലിപ്കാർട്ട്, ബിൽ, മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ തുടങ്ങിയവയാണ് എൻആർഎൽഎമ്മിൻ്റെയും ഗ്രാമീണ വികസന മന്ത്രാലയത്തിൻ്റെയും ചില പ്രധാന പങ്കാളികൾ.
ഇവ ചെയ്യണമെങ്കിൽ സാമ്പത്തികം അത്യാവശ്യമാണ്. അതിനാൽ സ്ത്രീകൾക്ക് ലോൺ എടുക്കാനുള്ള അവസരവും കേന്ദ്ര സർക്കാർ നൽകി. ഒരു ദീദികൾക്ക് മുദ്ര ലോൺ സംവിധാനം അനുവദിച്ചു നൽകി
2023 ൽ പ്രഖ്യാപിച്ച ഇടക്കാല ബജറ്റിൽ നമോ ഡ്രോൺ എന്നൊരു പദ്ധതിയെ പറ്റി വിവരിച്ചിരുന്നു. ഇതിലൂടെ സ്ത്രീ കർഷകരായ 1500 വ്യവസായ ഗ്രൂപ്പുകൾക്ക് കിസാൻ ഡ്രോണുകൾ നൽകി. ഇവ ഡിജിറ്റൽ കൃഷിയുടെ ഭാഗമായി സ്ത്രീ കർഷകരെ ഒപ്പം ചേർക്കുന്നതിന് വേണ്ടിയായിരുന്നു. ഈ അർത്ഥത്തിൽ, കാർഷിക വിപണികളിൽ ആധിപത്യം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന കോർപ്പറേറ്റ് ഏജൻ്റുമാരായി സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾ മാറും. ‘നമോ ഡ്രോൺ ദീദി’, ‘ലക്ഷപതി ദീദി’ തുടങ്ങിയ പരിപാടികൾക്ക് സ്ത്രീകളെ കോർപ്പറേറ്റ് നെറ്റ്വർക്കുകളിലേക്ക്, പ്രത്യേകിച്ച് മോദി സർക്കാരിൻ്റെ ഉറച്ച സഖ്യകക്ഷികളായ അന്തർദേശീയ അഗ്രിബിസിനസുകളിലേക്ക് കൂട്ടി ചേർക്കാൻ സാധിക്കും
ഇടക്കാല ബജറ്റ് സ്ത്രീകൾക്ക് സ്വയം പര്യാപ്തമാകാൻ വഴികൾ ഒരുക്കി ൻകൊടുത്തുവെന്ന് അഭിമാനത്തോടെ ധനമന്ത്രി പറയുമ്പോൾ അവിടെ ബാക്കിയാകുന്ന ചോദ്യം, സ്ത്രീകളുടെ അടിസ്ഥാന സൗകര്യങ്ങൾ നിറവേറ്റിയോ എന്നാണ്.
പ്രധാനമന്ത്രി ആവാസ് യോജന (റൂറൽ) പ്രകാരമുള്ള വീടുകൾ സ്ത്രീകളുടെ സുരക്ഷിതത്വത്തിനും, ആത്മാഭിമാനത്തിനും വേണ്ടിയാണു എന്ന പ്രധാന മന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്.ബന്ധിപ്പിച്ചിരിക്കുന്നു. എന്നാൽ ബജറ്റിൽ വാഗ്ദാനം നൽകിയ തുകയെക്കാളും പകുതി തുകയാണ് ആവാസ് യോജനയ്ക്കു വേണ്ടി ചെലവഴിച്ചിരുന്നത്
അതുപോലെ സ്ത്രീകൾക്കായി ഉരുവാക്കപ്പെട്ട ഹർ ഘർ ജൽ പ്രോഗ്രാമിൽ, മുൻ വര്ഷത്തേക്കാളും 16 ശതമാനം കുറവ് തുക മാത്രമാണ് ഈ പ്രാവശ്യം കേന്ദ്രം ചെലവഴിച്ചത്. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജന രഹിത ഗ്രാമങ്ങൾക്കായുള്ള മുൻനിര സ്വച്ഛ് ഭാരത് മിഷൻ്റെ (ഗ്രാമീൺ) ഫണ്ടുകളുടെ വിനിയോഗം 50 -60 ശതമാനം മാത്രമാണ് നടന്നിട്ടുള്ളത്. 100 ശതമാനം ഉറപ്പു നൽകിയ സ്വച്ഛ് ഭാരത് വീണ്ടും വാഗ്ദാനമായി അവശേഷിക്കുന്നു
സ്ത്രീകളുടെ ക്ഷേമത്തിന് അത്യന്താപേക്ഷിതമായ സ്കീമുകളും സബ്സിഡിയും ചെലവുകളും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. പോഷകാഹാരം (ഭക്ഷണ സബ്സിഡിയും പിഎം പോഷനും), വിദ്യാഭ്യാസം (സ്കോളർഷിപ്പുകൾ), വിധവാ പെൻഷൻ, തൊഴിൽ (എംജിഎൻആർഇജിഎ) എന്നിവയാണ് ഇവയുടെ ചില ഉദാഹരണങ്ങൾ.
കേന്ദ്രസർക്കാരിൽ നിന്ന് വേണ്ടത്ര പിന്തുണയില്ലാതെ ഇവയുടെ ചുമതല സംസ്ഥാന സർക്കാരുകളുടെ മേൽ പതിയെ മാറുകയാണ്. ചുരുക്കത്തിൽ, രാജ്യത്തെ സ്ത്രീകൾക്ക് അനുയോജ്യമായ ജീവിതസാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറി.
മൊത്തത്തിലുള്ള ബജറ്റ് ചെലവിൽ ജെൻഡർ ബജറ്റിൻ്റെ അനുപാതം മോദി സർക്കാരിൻ്റെ രണ്ട് ഭരണകാലത്തും ഏകദേശം 5-6% ആയി തുടർന്നു പോകുന്നു . വനിതാ ശിശു വികസന മന്ത്രാലയത്തിന് അനുവദിച്ച തുക മൊത്തം ബജറ്റ് ചെലവിൻ്റെ 0.5% മാത്രമായിരുന്നു.
കൂടാതെ, സ്ത്രീകൾക്കെതിരായ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ, ഇരകൾക്കുള്ള പിന്തുണയ്ക്കായി അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപിക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയും സംശയാസ്പദമാണ്. സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമുള്ള പദ്ധതികൾ സംയോജിപ്പിച്ച് മിഷനുള്ള ഫണ്ട് മൊത്തം ബജറ്റ് ചെലവിൻ്റെ 0.1% പോലുമില്ലായിരുന്നു.
നിർഭയ ഫണ്ടിൻ്റെ 70% ചെലവഴിക്കാതെ കിടക്കുന്നു. സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ ഇടപെടലുകളുടെ അഭാവം ഗാർഹിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും കൂടുതൽ വഴിയൊരുക്കുന്നു.
സർക്കാരിൻ്റെ കോർപ്പറേറ്റ് അനുകൂല നയങ്ങളും നവലിബറൽ നയങ്ങളും കൂടുതൽ മോശപ്പെട്ട സാഹചര്യങ്ങളുടെ വളർച്ചയ്ക്ക് സാഹചര്യമൊരുക്കി. ഈ സാഹചര്യത്തിൽ, ഒരു സ്വേച്ഛാധിപത്യ ഗവൺമെൻ്റിനെ വെള്ളപൂശാൻ വഴിയൊരുക്കുന്ന മറ മാത്രമാണ് ലാക്ഷപതി ദീദി.
ഇന്ത്യൻ സ്ത്രീകൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് അടിസ്ഥാന ആവശ്യങ്ങൾ പോലും അനുഭവിക്കാൻ കഴിയാത്ത ഇരുണ്ട കലാമാണ്.