തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുന്ന സ്ത്രികളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹരം കാണാന്‍ ബാലാവകാശ കമ്മിഷന് ഉത്തരവായി.
അന്യ സംസ്ഥാനങ്ങില്‍ നിന്നുള്‍പ്പടെ ദിവസവും അഞ്ഞൂറിലധികം ഭക്തര്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രത്തില്‍ വിശന്നുകരയുന്ന കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിന് സ്വകാര്യത ഉറപ്പാക്കുന്ന പ്രത്യേക മുറിയില്ല. കുട്ടിയുടെ അതിജീവന അവകാശം ഉറപ്പാക്കുന്നതിന് മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യകം മുറി സജ്ജീകരിക്കാനും ഇത് വ്യക്തമാക്കുന്ന ഡിസ്പ്ലേ ബോര്‍ഡും സൈന്‍ ബോര്‍ഡും സ്ഥാപിക്കാനും കമ്മിഷന് നിര്‍ദേശിച്ചു.