
കാൻസർ എന്ന് കേൾക്കുമ്പോൾ ഏവരുടെയും മനസ്സിൽ ആദ്യമോടിയെത്തുന്ന വില്ലൻ പുകവലിയാണ്. ഒരു സിഗരറ്റിൽ ഏതാണ്ട് 70 കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അതിൽ മിക്കവയും കാൻസറിന് കാരണമാകുന്നവയാണ്

അധികനാൾ കേടുകൂടാതെ സൂക്ഷിക്കാനായി വിവിധ കെമിക്കലുകൾ ചേർത്ത് രൂപാന്തരപ്പെടുത്തി എടുക്കുന്ന മാംസം അമിതമായി കഴിക്കുന്നത് കാൻസറിന് കാരണമാകും.

എച്ച്. പൈലോറി, ഹ്യൂമൻ പാപ്പിലോമാ വൈറസ് (HPV), ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എയ്ഡ്സ്, എന്നീ അണുബാധകൾ അർബുദത്തിന് കാരണമാകാം. ഇതിൽ മിക്കവയും പ്രതിരോധിക്കാൻ കഴിയും.

ആസ്ബറ്റോസ്, ആഴ്സനിക്, വിനൈൽ ക്ലോറൈഡ്, ആസിഡ് മിസ്റ്റ് എന്നീ കെമിക്കലുകൾ നമ്മുടെ ശരീരത്തിനുള്ളിൽ കടന്നാൽ അർബുദത്തിന് സാധ്യതയുണ്ട്

ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ അർബുദത്തിനിടയാക്കുന്ന ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് മദ്യപാനം. വ്യത്യസ്തമായ നിരവധി അർബുദങ്ങൾക്ക് മദ്യപാനശീലം കാരണമായേക്കാം.

ആർത്തവവിരാമത്തിന്റെ ഘട്ടത്തിൽ സ്ത്രീകൾ പല മാനസികസംഘർഷങ്ങളും നേരിടാറുണ്ട്. ഈ സമയം ഈസ്ട്രജൻ തെറാപ്പി പോലെയുള്ള ഹോർമോൺ ചികിത്സകളെ പലരും ആശ്രയിക്കുന്നു. ഇവ കാൻസർ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതിനാൽ ഡോക്ടർമാർ ഇവ നിർദേശിക്കാറില്ല.

പലരും മാംസം കരിച്ചെടുത്ത് കഴിക്കാറുണ്ട്. സ്മോക്കഡ് ചിക്കൻ, ചാർക്കോൾ ബീഫ് എന്നിവ അതിൽ ചിലതാണ്. മാംസം കരിച്ചു കഴിക്കുന്നത് ക്യാൻസറിനെ ക്ഷണിച്ചുവരുത്തുന്ന ഒരു ശീലമാണ്.

കൃത്രിമനിറങ്ങൾ അടങ്ങിയ ഭക്ഷണം നിരന്തരം കഴിക്കുന്നത് കാൻസറിനെ ക്ഷണിച്ചുവരുത്തും