ന്യൂഡല്‍ഹി: എ.എ.പി നേതാവ് സഞ്ജയ് സിങ് എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വിലക്കി രാജ്യസഭാ ചെയർമാൻ. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ സഞ്ജയ് സിങ് ജയിലിലാണ്.അതിനിടെയാണ് എ.എ.പി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ ജഗ്ദീപ് ധൻഘർ പറഞ്ഞു. സഞ്ജയ് സിങ്ങിന് പുറമെ ഡല്‍ഹി മുൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാള്‍, ചാർട്ടേർഡ് അക്കൗണ്ടന്റ് നരെയ്ൻ ദാസ് ഗുപ്ത എന്നിവരെയാണ് എ.എ.പി നോമിനേറ്റ് ചെയ്തത്.
















