ഇറാഖിനും സിറിയയ്ക്കും പിന്നാലെ യെമനിലും വ്യോമാക്രമണം ശക്തമാക്കി അമേരിക്ക. മുപ്പത്തിയഞ്ചോളം ഹൂതി ശക്തി കേന്ദ്രങ്ങളിലാണ് അമേരിക്കയും ബ്രിട്ടനും ആക്രമണം വര്‍ധിപ്പിച്ചത്. അമേരിക്ക ബദ്ധശത്രുവായ കണക്കാക്കുന്ന സായുധ സംഘങ്ങള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഈ സംഘങ്ങള്‍ക്ക് ഇറാന് പിന്തുണയുണ്ടെന്നാണ് അമേരിക്കയുടെ നിലപാട്.
അമേരിക്കന്‍ ആക്രമണത്തില്‍ ഹൂതികളുടെ റഡാര്‍ കേന്ദ്രങ്ങള്‍ തകര്‍ന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികളും പ്രതികരിച്ചിട്ടുള്ളത്. കഴിഞ്ഞാഴ്ച ജോര്‍ദാന്‍ സിറിയ അതിര്‍ത്തിയില്‍ ഇറാന് സംഘം നടത്തിയ ആക്രമണത്തില്‍ മൂന്നു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ഇറാഖിലെയും സിറിയയിലെയും അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളില്‍ പല തവണ ഇറാന് സംഘങ്ങള്‍ ആക്രമണം നടത്തിയിരുന്നു. ഇതോടെ അമേരിക്ക ശക്തമായ തിരിച്ചടി ആരംഭിച്ചു. ഇറാഖിലും സിറിയയിലും 85 കേന്ദ്രങ്ങളിലായി യുഎസ് സേന നടത്തിയ ആക്രമണത്തില്‍ നാല്പതിലേറെ പേര് കൊല്ലപ്പെട്ടിട്ടുണ്ട്.