കണ്ണൂർ:യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. പെരുന്തടത്തെ തോപ്പിൽ രാജേഷിന്റെ (47) മുഖത്താണു ആസിഡ് ഒഴിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണു സംഭവം. രാജേഷ് വീട്ടിൽ കസേരയിൽ ഇരുന്നു പത്രം വായിക്കുന്നതിനിടെ ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
കമ്പല്ലൂർ സ്വദേശിയാണു ആസിഡ് ഒഴിച്ചതെന്നു പറയപ്പെടുന്നു. ആസിഡ് ഒഴിച്ച ഉടൻ ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞു ചെറുപുഴ പൊലീസ് സ്ഥലത്തെത്തി. പരുക്കേറ്റ രാജേഷിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരം വെട്ടു തൊഴിലാളിയാണ് രാജേഷ്.