മലയാളത്തിന്റെ പ്രിയ സംവിധായകൻ ഫാസിലിന് ഇന്ന് എഴുപത്തിയഞ്ച് വയസ്സ് പൂർത്തിയാകുകയാണ്. പിറന്നാൾ ദിനമാണെങ്കിലും അദ്ദേഹത്തിന് ഇന്ന് ആഘോഷങ്ങളൊന്നുമില്ല. ഹൃദയത്തിലെ യുവത്വം ഒട്ടും ചോരാതെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
ജനങ്ങൾ സ്വീകരിച്ച പുതിയ സിനിമകൾ കാണുന്നു. ചിലരുടെ അമ്പരപ്പിക്കുന്ന പ്രകടനത്തെപ്പറ്റി അദ്ദേഹം സംസാരിക്കുന്നു.അടുത്ത സിനിമയ്ക്കായി പുതിയ രീതികൾ പഠിക്കുന്നു. മലയാളത്തിൽ ഫാസിലിന്റെ 21ാമത്തെ സിനിമയാണു വരുന്നത്.
‘എഴുത്തുകാരി ലതാലക്ഷ്മിയുടേതാണു മൂലകഥ. കേട്ടപ്പോൾ മധു മുട്ടത്തിനു താൽപര്യമായി. എഴുതാൻ ഞാൻ മധുവിനോടു പറഞ്ഞു. ഞാൻ കൂടി ഇരിക്കണമെന്നു മധു. ചർച്ചകളും എഴുത്തും നടക്കുന്നു.
അത് ഏതൊക്കെ വഴിയേ പോകുമെന്ന് അറിയില്ല. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫാസിൽ പുതിയ സിനിമയേക്കുറിച്ചു പറഞ്ഞത്.
എഴുപത്തഞ്ചാം വയസ്സിൽ സംവിധാനം ചെയ്യുമ്പോൾ സമകാലിക സിനിമയെപ്പറ്റി നല്ല ധാരണ വേണം. ന്യൂ ജനറേഷൻ സിനിമ എന്നതു യാഥാർഥ്യവും മിഥ്യയും കൂടിച്ചേർന്നൊരു സംഗതിയാണ്. ‘ന്നാ താൻ കേസ് കൊട്, ജയജയജയ ജയ ഹേ, ജാൻ എ മൻ തുടങ്ങിയ സിനിമകൾ നോക്കൂ.
ഇതൊന്നും ന്യൂ ജനറേഷൻ ചിന്തയിൽനിന്നല്ല. പക്ഷേ, നന്നായി ഓടിയവയാണ്. 2018 സിനിമ വിജയിക്കാൻ കാരണം ഒരുപാടു വൈകാരിക മുഹൂർത്തങ്ങൾ അതിലുള്ളതിനാലാണ്.
Yatra 2| മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് തെലുങ്ക് ചിത്രം ‘യാത്ര 2’: ട്രെയ്ലർ പുറത്തിറങ്ങി
‘അതിൽ ലാലിന്റെ മരുമകളായി അഭിനയിച്ച കുട്ടിയുടെ പ്രകടനം കണ്ടു ഞാൻ ഷോക്കായി. അവരുടെ പേരുപോലും എനിക്കറിയില്ല. സീറോ സൈസിൽ വടി പോലെ നിന്നു അഭിനയിക്കുമ്പോഴും അതിൽ ശരീരഭാഷ കൊണ്ടുവരാൻ കഴിയുമെന്ന് ആ കുട്ടി എന്നെ പഠിപ്പിച്ചു.
ഇറങ്ങിയപ്പോൾ ജനം സ്വീകരിക്കാത്തവയുണ്ട് എന്റെ പടങ്ങളിൽ. എന്നെന്നും കണ്ണേട്ടന്റെ, മാനത്തെ വെള്ളിത്തേര്, ഞാൻ നിർമിച്ച സുന്ദര കില്ലാടി തുടങ്ങിയവ. ഇപ്പോൾ അവ ജനം ആസ്വദിക്കുന്നു. ‘തിയറ്ററിലെ ആദ്യ പ്രേക്ഷകരായ ചെറുപ്പക്കാർക്ക് സിനിമ ഇഷ്ടപ്പെടണം എന്നതാണ് ഒടിടി കാലത്തെ വലിയ വെല്ലുവിളി.
അവരാണു കുടുംബങ്ങളെ തിയറ്ററിൽ എത്തിക്കേണ്ടത്. യുവജനങ്ങൾ ലിഫ്റ്റ് ചെയ്ത സിനിമ ആഘോഷിക്കാൻ കുടുംബങ്ങൾ വരുന്നു എന്നതാണു സത്യം ഫാസിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ