ആനുകാലിക സംഭവങ്ങളെ കോർത്തിണക്കി ഒരു അച്ഛൻ മകൻ ബന്ധം പറയുന്ന സിനിമയാണ് അയ്യർ ഇൻ അറേബ്യാ . കുടുംബപ്രേക്ഷകർക്ക് പ്രാധാന്യം നൽകിയാണ് കഥാപശ്ചാത്തലം മുന്നോട്ട് പോകുന്നത്.നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ സംവിധായകന് നിരവധി സംഘപരിവാർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു കലാകാരൻ എന്ന നിലയിൽ എം എ നിഷാദിന്റെ അയ്യർ ഇൻ അറേബ്യാ സമകാലിക പ്രസക്തി അർഹിക്കുന്നു. അയ്യർ ഇൻ അറേബിയയുടെ കൂടുതൽ വിശേഷങ്ങളറിയാം.
. ‘അയ്യർ ഇൻ അറേബ്യ’ ഒരു ഫാമിലി എന്റർടൈനർ ആണല്ലോ. എങ്ങനെയാണ് ഈ സിനിമയുടെ കഥയിലേക്ക് എത്തിച്ചേർന്നത്?
ഈ കഥ കുറച്ചു നാളായി മനസ്സിലുണ്ട്. ഈ കഥയിലൊരു അച്ഛൻ മകൻ റിലേഷന്ഷിപ് ആണ് ഫോക്കസ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. കൂടുതലും ഫാമിലി ഓഡിയൻസിനാണ് ഈ സിനിമ കണക്ട് ആകുന്നത്.
.ധ്യാൻ ശ്രീനിവാസനും മുകേഷും അച്ഛനും മകനുമായാണ് സിനിമയിൽ എത്തുന്നത്. ആൺകുട്ടികൾ എപ്പോഴും അച്ഛന്മാരോട് അല്പം അകലത്തിലാണ് നിൽക്കുന്നത്. അപ്പോൾ ഒരു അച്ഛൻ മകൻ ബന്ധത്തിന്റെ സ്വഭാവികതകൾ എടുത്തുകാട്ടാൻ ഈ സിനിമയിലൂടെ സാധിച്ചിട്ടുണ്ടോ?
തീർച്ചയായിട്ടും ഇവിടെ അച്ഛൻ മകൻ ബന്ധമാണ് എടുത്തുകാണിക്കാൻ ശ്രമിച്ചിട്ടുള്ളത്. ആൺമക്കൾ ഉള്ള പിതാക്കന്മാർക്ക് ഒരു പൊസ്സസ്സീവ്നസ് ഉണ്ടായിരിക്കും അത് പുറത്തു കാണിക്കാത്തതാണ്. അത് ശ്രീനിവാസ അയ്യർക്കും ഉണ്ട്. തീര്ച്ചചയായിട്ടും അവര് തമ്മിലുള്ള റിലേഷന്ഷിപ്പിനെ അതിന്റെ സ്വാഭാവിക പ്രക്രീയയിലൂടെ അടയാളപ്പെടുത്താൻ ൻ ശ്രമിച്ചിട്ടുണ്ട്.
.സിനിമയ്ക്കെതിരെ സംഘപരിവാർ ആക്രമണങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. സിനിമയുടെ സംവിധായകൻ എന്ന നിലയിൽ ഇതിനോടുള്ള പ്രതികരണം എങ്ങനെയാണ്?
തീർച്ചയായിട്ടും കലയും, രാഷ്ട്രീയവും, മതവുമൊക്കെ ഒരിക്കലും കൂട്ടിക്കലർത്താൻ പാടില്ല. എത്രയോ പ്രൊപ്പഗാണ്ട സിനിമകൾ സംഘപരിവാർ ഇവിടെ ഇറക്കിയിട്ടുണ്ട്. നമ്മളതിനെതിരെ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. അതൊക്കെ ഓരോരുത്തരുടെയും പേഴ്സണൽ കാര്യങ്ങളാണ്. ഇവിടെ ആരെയും വ്യക്തിപരമായി അറ്റാക്ക് ചെയ്യാൻ ശ്രമിച്ചിട്ടില്ല. ശ്രീനിവാസ അയ്യർ റൈറ്റ് വിങ് ആശയങ്ങളോട് താദാത്മ്യ പെടുന്ന ഒരാളാണ്. എന്റെ കഥാപാത്രം അതാണ്. അങ്ങനെയൊക്കെയുള്ള ആളുകൾ ഈ സമൂഹത്തിലുണ്ടല്ലോ. ഞാൻ ആരെയും ടാർഗറ്റ് ചെയ്തിട്ടില്ല.
.താങ്കൾ പല സാമൂഹിക പ്രശ്നങ്ങളിലും ഇടപെടുന്ന വ്യക്തിയാണല്ലോ. അപ്പോൾ ഇതിനുമുൻപ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ടോ?
ഇപ്പോഴത്തെ ഒരു കാലാവസ്ഥയിൽ നർമ്മത്തിൽ പൊതിഞ്ഞ എന്തെങ്കിലും പറഞ്ഞാലും മറ്റൊരു തരത്തിൽ ഏറ്റെടുക്കുന്ന ഒരു കാലാവസ്ഥയാണ്. ആർക്കും ആരെയും ഒന്നും പറയാൻ പറ്റില്ല. പൊളിറ്റിക്കൽ കറക്ട്നെസ്സ് മാത്രം നോക്കിക്കൊണ്ട് സിനിമ എടുക്കുക എന്ന പറഞ്ഞാൽ എങ്ങനെ എടുക്കും. ഇതിൽ ഒരു തരത്തിലും ഏതെങ്കിലും മതത്തെയോ രാഷ്ട്രീയ പാർട്ടിയെയോ കുറ്റപ്പെടുത്തിയില്ല. ചില ചോദ്യങ്ങളാണ് സിനിമയിൽ ഉള്ളത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഞാൻ ഒരു തരത്തിലും കൂസാത്ത ആളാണ്. ഇതിനെ രാഷ്ട്രീയ വത്കരിക്കാതിരിക്കാൻ ശ്രമിക്കുക. ഇതൊരു രാഷ്ട്രീയ സിനിമയല്ല.
. അടുത്ത സിനിമ എപ്പോഴാണ്?
ഉടനുണ്ടാകും
കൂടുതൽ വിശേഷങ്ങൾ വിഡിയോയിൽ …