കോഴിക്കോട്: കേരളത്തിലെ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്കായി ഫെബ്രുവരി 4 വരെ കോഴിക്കോട് വെച്ച് മെഗാ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലവില്‍ 2019-2020 മോഡലുകളുള്ളവര്‍ക്ക് അവരുടെ ഉടമസ്ഥാവകാശ അനുഭവം ഉയര്‍ത്താന്‍ ലഭിക്കുന്ന മികച്ച അവസരമാണിത്.
- സമഗ്രമായ മോട്ടോര്‍സൈക്കിള്‍ ആരോഗ്യ പരിശോധന: 2019-2020 മോഡല്‍ ജാവ, യെസ്ഡി മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്ക് പങ്കെടുക്കാം. ബ്രാന്‍ഡിന്‍റെയും പ്രമുഖ ഒഇ വിതരണക്കാരായ മോട്ടുല്‍, ആമറോണ്‍, സിയറ്റ് ടയര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ നേതൃത്വത്തിലായിരിക്കും ക്യാമ്പ്.
- അധിക വാറന്‍റി ഓഫര്‍ ലഭ്യമാകും: സര്‍വീസ് ക്യാമ്പില്‍ പങ്കെടുക്കുന്ന വാഹന ഉടമകള്‍ക്ക് മോട്ടോര്‍സൈക്കിളിന്‍റെ സ്ഥിതി കണക്കിലെടുത്ത് സൗജന്യ അധിക വാറന്‍റി ലഭ്യമാക്കും. ഉപഭോക്താവിന്‍റെ സംതൃപ്തിയിലും ദീര്‍ഘകാല പിന്തുണയോടുമുള്ള ജാവ യെസ്ഡിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണിത്.
- മോട്ടോർ സൈക്കിൾ വിലയിരുത്തൽ കേന്ദ്രം: മോട്ടോര്‍സൈക്കിൾ എക്സ്ചേഞ്ച് താല്‍പര്യം ഉളള ഉപഭോക്താക്കള്‍ക്ക് അതിനുള്ള അവസരം ക്യാമ്പില്‍ ഒരുക്കും. താല്‍പ്പര്യമുള്ള ഉടമകള്‍ക്ക് നവീകരണ പ്രക്രിയ സുഗമമാക്കാന്‍ ഈ ക്യാമ്പ് ലക്ഷ്യമിടുന്നു.
- ദക്ഷിണേന്ത്യന്‍ പര്യടനം: കൊച്ചി ക്യാമ്പിനെ തുടര്‍ന്ന് ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും ക്യാമ്പുകളുണ്ടാകും. ഈ ക്യാമ്പ് ഉപഭോക്തൃ അടിത്തറയിലേക്ക് എത്തിച്ചേരുന്നതിനും മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ജാവ യെസ്ഡിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണിത്.
- സുപ്ര സ്‌കൂബൈക്‌സ് :ആയിഷ ടവർ, കണ്ണൂർ റോഡ്, പുതിയങ്ങാടി, കോഴിക്കോട്, കേരളം 673021 എന്ന വിലാസത്തിലാണ് ക്യാമ്പ് നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍ക്കുമായി അടുത്തുള്ള ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.